go

വിളവ് ‘ജോർ’ജ്

thrissur-george
പച്ചക്കറിക്കൃഷിയിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടിയ പെരിഞ്ഞനം സ്വദേശി അതിയുന്തൻ ജോർജ് തോട്ടത്തിൽ.
SHARE

കയ്പമംഗലം∙ പ്രളയത്തെ അതിജീവിച്ച ജോർജിന്റെ പച്ചക്കറി കൃഷിക്ക് ഒടുവിൽ സംസ്ഥാന അംഗീകാരം. മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരമാണ് ജോർജ് സ്വന്തമാക്കിയത്. പെരിഞ്ഞനം കൊറ്റംകുളം അതിയുന്തൻ ജോർജ് (50) മൂന്നുപീടിക ബീച്ചിൽ പാട്ടത്തിനെടുത്ത 4 ഏക്കർ സ്ഥലത്താണ് പയർ, വെണ്ട, പാവക്ക, പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്തത്. 

പച്ചക്കറി കൃഷിക്ക് ജില്ലാ തല അംഗീകാരവും നേടിയിട്ടുണ്ട്. ഗൾഫ് ജോലി അവസാനിപ്പിച്ച ശേഷം 12 വർഷമായി കൃഷി തുടങ്ങിയിട്ട്. 7 പശുവിനെയും ഒരു എരുമയെയും വളർത്തുന്നു. വിഷമില്ലാത്ത പച്ചക്കറി വാങ്ങുവാൻ നാട്ടുകാർ തോട്ടത്തിലെത്തും. എക്കോഷോപ്പിലൂടെയും വിപണനമുണ്ട്.ഭാര്യ മോളിയും മക്കളായ ജിമയും ജിമിയും അടങ്ങുന്നതാണ് ജോർജിന്റെ കുടുബം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama