go

വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരപ്പവന്റെ മാല കവർന്നു

thrissur news
വയോധികയുടെ മാല കവർന്ന സംഭവത്തിൽ പൊലീസ് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം.
SHARE

തൃശൂർ ∙ തിരിച്ചടവില്ലാത്ത വായ്പ ശരിപ്പെടുത്തിത്തരാമെന്നു വാഗ്ദാനം ചെയ്ത് അടുത്തുകൂടിയ അജ്ഞാതൻ, വയോധ‍ികയുടെ ഒന്നരപ്പവന്റെ മാല കവർന്നു.  അരിമ്പൂർ വെളുത്തൂർ തെക്കേ പാലിശേരി ശശിയുടെ ഭാര്യ സീതമ്മയാണ് (62) കബളിപ്പിക്കപ്പെട്ടത്. ശബരിമല യാത്രയ്ക്കൊരുങ്ങിയ മരുമകനും പേരക്കുട്ടിക്കും വേണ്ടി പൂജാസാധനങ്ങൾ വാങ്ങാൻ നഗരത്തിലെ കടയിലെത്തിയതായിരുന്നു സീതമ്മ. അജ്ഞാതൻ അടുത്തുകൂടി പരിചയം സ്ഥാപിച്ചു.

വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷ‌ം ഇയാൾ കലക്ടറേറ്റിൽ നിന്നു 60 വയസ്സു കഴിഞ്ഞവർക്കു തിരിച്ചടവില്ലാത്ത വായ്പ ലഭിക്കുമെന്നു വിശ്വസിപ്പിച്ച‌ു. ഓട്ടോറിക്ഷയിൽ കലക്ടറേറ്റിൽ എത്തിച്ചശേഷം ഇവിടുത്തെ ബാങ്കിലാണു തനിക്കു ജോലിയെന്ന് അജ്ഞാതൻ വിശ്വസിപ്പിച്ചു. വായ്പ ലഭിക്കണമെങ്കിൽ ബാങ്കുകാരെ മാല കാണിക്കരുതെന്നും പറഞ്ഞു.

മാല കൊടുക്കാൻ ആദ്യം മടിച്ചപ്പോൾ ധൈര്യമായി തന്നോളൂ എന്നും തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഏറെനേരം കാത്തിരുന്നിട്ടും ആളെ കാണാതായതോടെയാണ് സീതമ്മ വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ രാവിലെ പുത്തൻപള്ളിക്കു സമീപം സീതമ്മയെ ഒരാൾ പിന്തുടരുന്ന ദൃശ്യം കണ്ടെത്തി.അന്വേഷണം തുടരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama