go

കൃഷി ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് മന്ത്രി സുനിൽ കുമാർ

thrissur-kerala-agricultural-ministerial-staff-fedaration-state-conference
തൃശൂരിൽ നടന്ന കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോൾ ജീവനക്കാർക്കെതിരെ രൂക്ഷമായി സംസാരിച്ച മന്ത്രി വി.എസ്.സുനിൽകുമാർ തിരിച്ച് വേദിയിൽ വന്നിരുന്ന് നിങ്ങളെന്നെക്കൊണ്ട് പറയിച്ചതല്ലെ എന്ന് പറഞ്ഞ് വീണ്ടും സംസാരിച്ച് തുടങ്ങിയപ്പോൾ... മന്ത്രിക്കു സമീപം ഇരിക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജീവ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എം.യു.കബീർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ബഷീർ എന്നിവർ. ചിത്രം : മനോരമ
SHARE

തൃശൂർ ∙ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് മന്ത്രി വി.എസ്. സുനിൽ കുമാർ. ഓഡിറ്റിങ്ങിന്റെ പേരിൽ നടക്കുന്ന ജീവനക്കാരുടെ തമ്മിൽത്തല്ലാണ് ഉദ്ഘാടകനായ മന്ത്രിയെ പ്രകോപിതനാക്കിയത്. പിഎസ്‌സി എഴുതി ജോലിക്കു കയറിയാൽ നിങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ധാരണ തെറ്റാണ്. നിങ്ങളെ പിരിച്ചുവിടാൻ പാകത്തിന് ശക്തമായ നിയമം ഉണ്ടെന്ന് ഓർക്കണം. ഇത്തരക്കാരായ ചിലരെ പിരിച്ചുവിടാനുള്ള നടപടികൾ വകുപ്പിൽ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും ഗ്രൂപ്പ് തിരിഞ്ഞുള്ള കളികളിൽ ദുരിതം അനുഭവിക്കുന്നത് കർഷകരാണ്.

വകുപ്പിലെ തമ്മിൽത്തല്ല് പ്രവർത്തനങ്ങളെ ബ‍ാധിക്കുന്നു. അതു വകവച്ചു കൊടുക്കാൻ പറ്റില്ല. സർക്കാർ ഏതെങ്കിലും പദ്ധതിയുമായി വരുമ്പോൾ ആദ്യം ഉടക്കുണ്ടാക്കുന്നത് ചില ഐഎഎസുകാരാണ്. ഇതെല്ലാം നിങ്ങളെന്നെക്കൊണ്ടു പറയിച്ചതാണെന്നു കൂട്ടിച്ചേർത്താണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കർഷകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ കൃഷിവകുപ്പ് പൂർണമായി കംപ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി  പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമനിധി ബോർഡ് നടപ്പിൽ വരുന്നതോടെ എല്ലാ ആനുകൂല്യങ്ങളും വേഗത്തിൽ ലഭിക്കും. 

ഓൺലൈൻ മുഖേനയുള്ള അപേക്ഷകളുടെ നിജസ്ഥിതി എസ്എംഎസ് വഴി അപേക്ഷകനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ, ജില്ലാ സെക്രട്ടറി എം.യു. കബീർ, കാംസഫ് ജനറൽ സെക്രട്ടറി കെ.വി.രാജീവ്, പ്രസിഡന്റ് സതീഷ് കണ്ടല, എം.ആർ. സായൂജ് കൃഷ്ണൻ, എസ്. ദേവീകൃഷ്ണ, കെ.ബി.ബീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.വി. രാജീവ്, (ജന. സെക്രട്ടറി), സതീഷ് കണ്ടല (പ്രസി), എൻ.കെ. സതീഷ് (ട്രഷ). 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama