go

രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവം 2020 ഡിസംബറിൽ തൃശൂരിൽ

thrissur-kerala-elephant-owners-fedaration-state-conference
ഇടയ്ക്കൽപം ഇടയ്ക്ക: തൃശൂരിൽ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയിൽ സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാർ സമ്മാനിച്ച ഇടയ്ക്ക കൊട്ടുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശികുമാർ, ഡോ.കെ.സി.പണിക്കർ, മേയർ അജിത വിജയൻ, ബാബു എം. പാലിശ്ശേരി, നഗരസഭാ കൗൺസിലർ എം.എസ്.സമ്പൂർണ എന്നിവർ സമീപം.
SHARE

തൃശൂർ ∙ രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തിന് അടുത്ത വർഷം ഡിസംബറിൽ തേക്കിൻകാട് വേദിയാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ  മുന്നൂറോളം ആനകളെ അണിനിരത്തും. ആന ഉടമസ്ഥ ഫെഡറേഷൻ (കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സ ആശുപത്രിയും എലിഫന്റ് പാർക്കും തൃശൂരിലെ ചിറ്റണ്ടയിൽ സ്ഥാപിക്കുമെന്നും ജനുവരിയിൽ തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. 

ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടു കൊടുക്കുമെന്ന് അധ്യക്ഷനായിരുന്ന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു.പൂരത്തിനും ഉത്സവത്തിനുമെല്ലാം ആനകൾ അനിവാര്യമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആന എഴുന്നള്ളിപ്പുകൾ വിലക്കുന്നതു ശരിയല്ലെന്നും ഉത്സവ സംസ്കാരം നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു. ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണം. 

തൃശൂർ പൂരത്തിനു തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിവാദം ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ ഏറ്റവും മുതിർന്ന ആന ചികിത്സകർക്കു നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്‌കാരം ഡോ.കെ.സി. പണിക്കർക്കും മാതംഗ ജീവതവര്യ പുരസ്‌കാരം ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനും സമ്മാനിച്ചു. 

കേരളത്തിലെ ഏറ്റവും നല്ല ആന പാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്‌കാരം മണി എരിമയൂരിന് നൽകി. ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ ടി.എ. സുന്ദർ മേനോൻ ആദരിച്ചു. മേയർ അജിത വിജയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama