go

വഴിയിൽ സുരക്ഷാ ഭിത്തിയില്ല, മുന്നറിയിപ്പ് ബോർഡും

thrissur-no-protection-walls-and-caution-boards
പാലക്കാട്–തൃശൂർ ദേശീയപാത വാണിയമ്പാറയിൽ അപകടത്തിൽപ്പെട്ടു കുളത്തിലേക്കു വീണ കാർ മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്തപ്പോൾ. ഇന്നലെ പുലർച്ചെ അഞ്ചുമണിക്കു പകർത്തിയ ദൃശ്യം.
SHARE

പട്ടിക്കാട്∙ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ അപകടങ്ങളിൽ അധികവും  ആറുവരിപ്പാത നിർമാണത്തിലെ അപാകത മൂലം .ഇന്നലെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാറപടകവും ഇതിന്റെ തുടർച്ചയാണ്. റോഡിൽ പലയിടത്തും റിബൺ കെട്ടിയാണു സുരക്ഷാ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഹൈക്കോടതി നിർദേശിച്ച സുരക്ഷരോലും ഉറപ്പാക്കിയിട്ടില്ല. ആവശ്യമായ സുരക്ഷാഭിത്തിയും മുന്നറിയിപ്പു നൽകുന്ന സൂചനാ ബോർഡുകളും പലസ്ഥലത്തും സ്ഥാപിച്ചിട്ടില്ല. ദേശീയപാതയോരത്തു വലിയ താഴ്ചകളുള്ള സ്ഥലത്ത് ആവശ്യമായ സുരക്ഷാവേലിയും നിർമിച്ചിട്ടില്ല. 

ഇതാണ് വാണിയംപാറയിൽ കാർ കുളത്തിലേക്കു കാർ മറിഞ്ഞതിനു കാരണം. രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള കുളം റോഡിനോടു ചേർന്നു 20 അടി താഴ്ചയിലാണ്. കുളക്കരയിലെ ഏക സുരക്ഷ ഒരു അടി മാത്രം ഉയരത്തിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തിയാണ്. കുളത്തിനോടു ചേർന്നുള്ള ഭാഗത്ത് 10 മീറ്റർ ഭാഗത്തു കോൺക്രീറ്റ് ഭിത്തിയും റോഡും തകർന്ന നിലയിലാണ്. വലിയ കുഴികളിൽ നിന്നുള്ള സുരക്ഷാവേലിയായി ഇരുമ്പു ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നാണു സുരക്ഷാ നിയമം. മാത്രമല്ല ആവശ്യമായ സൂചനാ ബോർഡുകളും സ്ഥാപിക്കണം.

ഷാജി കോടങ്കണ്ടത്ത്, ജോർജ് ഫിലിപ്പ് എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുരക്ഷാസംവിധാനങ്ങൾ എത്രയുംവേഗം ഒരുക്കുന്നതിനു ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് കരാർ കമ്പനി സുരക്ഷാ നിർദേശങ്ങൾ പാലിച്ചുള്ള നടപടികൾ പൂർത്തിയാക്കിയത്. ചുവന്ന മണ്ണിൽ പാലത്തിനു സമീപവും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സുരക്ഷാ വേലികൾ ദുർബലമാണെന്ന പരാതിയുമുണ്ട്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama