go

മുന്നൊരുക്കമില്ലാതെ ഗതാഗത നിയന്ത്രണം: കുരുങ്ങി മാള

thrissur-traffic-block-at-post-office-road-mala
മാള ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് പോസ്റ്റ് ഓഫിസ് റോഡിൽ രൂപപ്പെട്ട ഗതാഗതകുരുക്ക്.
SHARE

മാള ∙ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൊടകര – കൃഷ്ണൻകോട്ട സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം  മുന്നൊരുക്കമില്ലാത്തതിനാൽ യാത്രക്കാരെ വെട്ടിലാക്കി. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ടൗണിലെ 300 മീറ്റർ ദൂരത്തിൽ ടാറിങ് പണികളാണ് ഇന്നലെ രാവിലെ ആരംഭിച്ചത്. ഇതിനായാണ് കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ യൂണിയൻ ബാങ്ക് പരിസരം വരെ ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരം മണിക്കൂറുകളോളം സ്തംഭിച്ചു. മാള പൊലീസ് സ്റ്റേഷനിൽ നിന്ന് ആറോളം പൊലീസുകാർ എത്തി ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്.

മുന്നൊരുക്കങ്ങളിലെ പാളിച്ചയാണ് കുരുക്ക് അനുഭവപ്പെടാൻ കാരണമായതെന്ന് ആക്ഷേപം. കോട്ടമുറി ഭാഗത്തുനിന്ന് ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കാവനാട് തിരിച്ചു വിടാതിരുന്നതും  ഗതാഗതം ഏറെ നേരം തടസ്സപ്പെടാൻ ഇടയാക്കി. കെഎസ്ആർടിസി പരിസരത്തു നിന്ന് കെ.കെ. റോ‍ഡ് വഴിയാണ് വാഹനങ്ങൾ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലേക്ക്  എത്തിയത്. എന്നാൽ ഇവിടെയെത്തുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ‌‌

ഇതോടെ വാഹനങ്ങൾ പോസ്റ്റ് ഓഫിസ് റോഡിൽ പ്രവേശിച്ചത് കുരുക്കിനിടയാക്കി. കൃത്യമായി വിവരങ്ങൾ ലഭിക്കാത്തതിനാൽ ഗതാഗതം നിയന്ത്രിക്കാനാകില്ലെന്നും പൊലീസും, പൊതുമരാമത്ത് പണികൾക്ക് പുറമേ ഗതാഗത നിയന്ത്രണവും തങ്ങൾ ഏറ്റെടുക്കണോ എന്ന് പൊതുമരാമത്ത് വകുപ്പും ചോദിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. പിന്നീട് നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. സംസ്ഥാന പാത ഒരു ദിവസം മുഴുവൻ സമയവും അടച്ചിട്ടത് ആക്ഷേപങ്ങൾക്ക് ഇടയാക്കി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama