go

മർദനം, കവർച്ച: പാവറട്ടിയിൽ 8 പ്രതികൾ അറസ്റ്റിൽ

thrissur-culprits
മർദനം, കവർച്ചക്കേസുകളിൽ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തവർ
SHARE

പാവറട്ടി ∙ രണ്ടു കേസുകളിലായി യുവാക്കളെ മർദിക്കുകയും കുപ്പിച്ചില്ലുകൊണ്ട് പരുക്കേൽപ്പിച്ച് പണവും മറ്റും കവരുകയും ചെയ്ത സംഭവത്തിൽ 8 പേരെ പാവറട്ടി പൊലീസ് അറസ്റ്റു ചെയ്തു.  26,000 രൂപയ്ക്കൊപ്പം മൊബൈൽ ഫോണുകൾ, എടിഎം കാർഡ്, ആധാർ കാർഡ് എന്നിവയും ഇവർ കവർന്നിരുന്നു. മുല്ലശേരി പൂച്ചക്കുന്ന് രായംമരയ്ക്കാർ വീട്ടിൽ ഷിഹാബ് ജാഫ്ന (38), പെരുവല്ലൂർ തച്ചംപുള്ളി തക്കുടു എന്ന വിവേക് (29), ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ മിട്ടു എന്ന സ്നേഹജിത്ത് (22), എളവള്ളി സൗത്ത് വടേരി വീട്ടിൽ സനോജ് (23), പൂവത്തൂർ മഠത്തിൽ വീട്ടിൽ ലിഥിൻ (21), എളവള്ളി കല്ലേക്കുന്നത്ത് വീട്ടിൽ അഷ്ക്കറലി (28), എളവള്ളി സൗത്ത് പുഴങ്കരയില്ലത്ത് വീട്ടിൽ ഷിഹാബ് (26), ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ മിഥുൻ (24) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികൾ ലഹരിമാഫിയയിൽപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 27ന് രാത്രി പെരുവല്ലൂരിൽ ബൈക്കിൽ എത്തിയ കൊടുങ്ങല്ലൂർ സ്വദേശി സുൾഫിക്കറിനെയും സുഹൃത്തിനെയും ആക്രമിച്ച് 6000 രൂപയും മൊബൈൽ ഫോണും ഇവർ കവർന്നതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ തൈക്കാട് സ്വദേശി ചിറയത്ത് ജിത്തുവിനെ എളവള്ളി ജനകീയ റോഡിൽ മർദിച്ച് 20,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡ്, ആധാർ കാർഡ് എന്നിവയും കവർന്നു.  എസ്എച്ച്ഒ എ.ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.ആർ.റെമിൻ, പി.ടി.ജോസഫ്, എഎസ്ഐമാരായ സുരേഷ് കുമാർ, രാജേഷ്, സിപിഒമാരായ നിഷാദ്, ഷിജു, രതീഷ്, ശ്യാം, ജോഷി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama