go

പരിയാരത്ത് കഞ്ചാവുകൃഷി; 4 പേർ അറസ്റ്റിൽ

thrissur-arrested-for-ganja
കഞ്ചാവുകൃഷി നടത്തിയതിന് അറസ്റ്റിലായവർ
SHARE

ചാലക്കുടി ∙ പരിയാരം തെക്കേ അങ്ങാടിയിൽ കഞ്ചാവുകൃഷി കണ്ടെത്തി. ഇതര സംസ്ഥാനക്കാർ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ പറമ്പിലാണു 12 കഞ്ചാവുചെടികൾ വളർത്തിയതു കണ്ടെത്തിയത്. അസം സ്വദേശികളായ 4 പേർ അറസ്റ്റിലായി. അസം ഉജായി ഷിദ്ദിസൂർ സ്വദേശികളായ ഷുക്കൂർ അബ്ദുൽ ബാരി (25),   ഇക്രാമുദ്ദീൻ ചൗദരി കാസിം അലി (20). റം ജാൻ അലി (24) കുർബാൻ അലി മൗഫ്സിൻ (31) എന്നിവരെയാണ് എസ്ഐമാരായ ബി.കെ. അരുൺ, എം.എസ്. സാജൻ എന്നിവർ അറസ്റ്റ് ചെയ്തത്. 

എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായാണ് ക‍ഞ്ചാവു നട്ടുവളർത്തിയതെന്നു പറയുന്നു. എഎസ്ഐമാരായ കെ.എ. കൃഷ്ണൻ, വി.യു. സിൽജോ, സി.ആർ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ആന്റോ ജോസഫ്, കിരൺ, ഷിജു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama