go

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; ഡ്രൈവർ പൊള്ളലേറ്റു മരിച്ചു

thrissur-car-burnt
കൊടുങ്ങല്ലൂർ ബൈപാസിൽ ഓടിക്കൊണ്ടിരിക്കെ തീ പടർന്ന കാറിലെ തീ അഗ്നിരക്ഷാ സേന അണയ്ക്കുന്നു. ഇൻസെറ്റിൽ ടൈറ്റസ്.
SHARE

കൊടുങ്ങല്ലൂർ ∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഉടമയായ ഡ്രൈവർ പൊള്ളലേറ്റു മരിച്ചു. ചാത്തേടം തുരുത്തിപ്പുറം വെള്ളോട്ടുംപുറം സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയ്ക്കു സമീപം പടമാട്ടുമ്മൽ അന്തപ്പന്റെ മകൻ ടൈറ്റസാണ് (46) മരിച്ചത്.  പെട്രോൾ നിറച്ച 2 കുപ്പികൾ കാറിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും ഡിസൈനറുമായിരുന്നു.  

രാവിലെ 10.15ന് ബൈപാസ് റോഡിലായിരുന്നു സംഭവം. ഗൗരീശങ്കർ ജംക്‌ഷൻ സിഗ്‌നലിനു സമീപത്തുനിന്നു സർവീസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ടികെഎസ് പുരം ഭാഗത്താണ് തീ പടർന്നത്. ഇതോടെ കാർ കാനയ്ക്കു മുകളിലേക്കു കയറി. കാർ കത്തുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തി അണയ്ക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചാണ് മൃതദേഹം പുറത്തെടുത്തത്. 

സീറ്റിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പടാകുളത്തെ പമ്പിൽനിന്നു രാവിലെ വാങ്ങിയതാണ് പെട്രോൾ. എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. വിദേശത്തായിരുന്ന ടൈറ്റസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാരം നടത്തി. ഭാര്യ: ജോയ്സി. മക്കൾ: ആഗ്‌ന, നിഖിത

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama