go

പരാതിയെത്തുടർന്ന് പൊലീസ് വിളിപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

Representative Image
ഉണ്ണിക്കൃഷ്ണൻ.
SHARE

കൊടുങ്ങല്ലൂർ ∙ മുൻ നഗരസഭാ കൗൺസിലറുടെ പരാതിയെ തുടർന്നു പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ വീടിനു പിറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. അഞ്ചപ്പാലം വെസ്റ്റ് അണ്ടുരുത്തി ക്ഷേത്രത്തിനു സമീപം ചെന്നറ ഉണ്ണിക്കൃഷ്ണനാണ് (60) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞ ദിവസം തർക്കം ഉണ്ടായി. ഇതേക്കുറിച്ചു സംസാരിക്കാനെത്തിയപ്പോൾ ഉണ്ണിക്കൃഷ്ണൻ അപമര്യാദയായി സംസാരിച്ചെന്നായിരുന്നു പരാതി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: മല്ലിക. രണ്ടു മക്കളുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama