go
21 April 2019

ഇരിങ്ങാലക്കുട:പരേതനായ മുള്ളക്കര അന്തോണിയുടെ ഭാര്യ തങ്കമ്മ (കെ‌ാച്ചുത്രേസ്യ–88) നിര്യാതയായി. സംസ്കാരം ഇന്നു 10ന് സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ജോർജ്, ശോഭ, ജെസി, ജോയ്സൻ. മരുമക്കൾ: പൗലോസ്, ജോൺസൺ, റിച്ചൻസി, ജോയ്സി.

വാടാനപ്പള്ളി:നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിനു സമീപം വെളുത്താട്ടിൽ രമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് 9ന്.

ചേലക്കര:പങ്ങാരപ്പിള്ളി ഏഴരയിൽ കേശവൻ (70) നിര്യാതനായി. സംസ്കാരം ഇന്നു 11നു പാമ്പാടി പൊതു ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രസാദ്, പ്രദീപ്. മരുമകൾ: രഞ്ജുഷ.

വാടാനപ്പള്ളി:ഏങ്ങണ്ടിയൂർ പണിക്കശ്ശേരി ഷൺമുഖൻ (69) നിര്യാതനായി. സംസ്കാരം ഇന്നു 12ന്. ഭാര്യ: സരസ്വതി. മക്കൾ: ബാവിക, കവിക. മരുമക്കൾ: ര‍ഞ്ജിത്ത്, ശ്രീബിൻ.

ചാലക്കുടി:തൃശൂർ ഇറിഗേഷൻ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ എക്സി.എൻജിനീയറും ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡിൽ ഫിഷറീസ് റിട്ട.ഓഫിസർ രാമകൃഷ്ണന്റെയും പരേതയായ ശാരദാമണിയുടെയും മകനുമായ കാരക്കാട്ടുപറമ്പിൽ സജിത്‌കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്നു 3ന്. ഭാര്യ: ജയശ്രീ (എൽഐസി). മക്കൾ: ശരത്കുമാർ (ആർക്കിടെക്ട്), അരവിന്ദ്കുമാർ (എൻജിനീയറിങ് വിദ്യാർഥി).

പുന്നയൂർക്കുളം:പാലപ്പെട്ടി അമ്പലത്തിനു സമീപം കറുത്തേടത്ത് രാജു (52) നിര്യാതനായി. ഭാര്യ: സ്മിത. മക്കള്‍: നിഖില്‍ രാജ്, നിധിന്‍ രാജ്.

എലിഞ്ഞിപ്ര:പാറയിൽ കുണ്ടോന്ത്ര ഔസേപ്പിന്റെ മകൻ ആന്റു (53) നിര്യാതനായി. സംസ്കാരം നടത്തി.

മുല്ലശ്ശേരി:കുട്ടാട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കൗസല്യ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷൈലജ, ഷീബ, ഷാജി. മരുമക്കൾ: ഗണേഷ്ബാബു, സ്മിത, പരേതനായ ഭാസ്കരൻ.

പെരിങ്ങോട്ടുകര:കിഴക്കുംമുറി ആലപ്പാട്ട് ദേവസിയുടെ ഭാര്യ മേരി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റോയ്, ടെൻസി, സന്തോഷ്, സനീഷ്. മരുമക്കൾ: ജോളി, ജിനി, ജൂലി, ബിബിത.

അന്തിക്കാട്:വടക്കെ ആൽ സെന്ററിനു സമീപം തിരിയേടത്ത് കൊച്ചുമോൻ (64) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: അമ്മിണി. മക്കൾ: രാജു, രാജി. മരുമക്കൾ: സുനിത, രാജു.

കൈനൂർ:ബിഎസ്എഫ് റോഡിൽ കാരാമക്കുഴിയിൽ ജോർജ് (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: നിനി, ജിജി, വർഗീസ്. മരുമക്കൾ: ബാബു, ജോർജ്, സോബി.

പൂങ്കുന്നം:കടമ്പാട്ട് ജാനകിയമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമ മുരളീധരൻ, രവീന്ദ്രൻ, ജയകുമാർ, വിനയകുമാർ, യതീന്ദ്രൻ, ഗോപാലകൃഷ്ണൻ, ഗിരീഷ്കുമാർ, മിനി രാജൻ.

ആനക്കല്ല്:തൃത്താമരശേരി വാരിയത്ത് പരേതനായ മുരളീധരന്റെയും പുക്കുഴി വാരിയത്ത് ഉഷയുടെയും മകൻ ഉമേഷ് (34) നിര്യാതനായി. സംസ്കാരം ഇന്ന് 8നു പാറമേക്കാവ് ശാന്തിഘട്ടിൽ.

വെട്ടുകാട്:മാളിയേക്കൽ ചാക്കോച്ചന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലിസി, മോളി, അല്ലി, കുമാരി, സലോമി. മരുമക്കൾ: ജോർജ്, ജോർജ്, ജോസഫ്, ഐസക്, ബാബു.

പുത്തൻചിറ ഈസ്റ്റ്:കാഞ്ഞൂത്തറ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതയായി. സംസ്കാരം ഇന്നു 10ന് സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: വർഗീസ്, റീന, റൂബി, ലിസി, ജോയ്, ആന്റണി. മരുമക്കൾ: ജെസി, തോമസ്, ഔസേപ്പ്, പീറ്റർ.

മുറ്റിച്ചൂർ:കുറ്റിമാവിനു സമീപം കരിപ്പായി പരേതനായ ഗോവിന്ദന്റെ ഭാര്യ ഉണ്ണൂലിക്കുട്ടി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്ത, നന്ദിനി, ചന്ദ്രൻ, പരേതനായ രാമദാസ്.

അരിമ്പൂർ:എറവ് ആറാംകല്ല് ചാലിശേരി കുറ്റൂക്കാരൻ പൊറിഞ്ചുവിന്റെ ഭാര്യ റീന (44) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ. മക്കൾ: സ്വരൂപ്, മരിയ സ്റ്റെഫി. മരുമകൻ: ജോബി (ഇൻഫോ പാർക്ക്, കാക്കനാട്).

മണലി:അറക്കൽ മുഹമ്മദ് (69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: യൂസഫ്, നിസാർ, നൗഷാദ്, ഷെമീർ, മരുമക്കൾ: ഷാജിത, ഷെഹിത, ഫാത്തിമ, ആബിദ.

കാടുകുറ്റി:കോനുപ്പറമ്പൻ ലോനപ്പൻ (88) നിര്യാതനായി. സംസ്കാരം നാളെ 10ന് ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ: പെരേപ്പാടൻ മേരി. മക്കൾ: ലീന, സിസ്റ്റർ ശാലിനി, മിനി, സിസ്റ്റർ അൽഫോൻസ. മരുമക്കൾ: ഡേവിസ്, ഷാജു.

മുല്ലശ്ശേരി:മുള്ളത്ത് രാമകൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദ.

കയ്പമംഗലം:തായ് നഗറിൽ മതിലകത്ത് വീട്ടിൽ ആമിന (85) നിര്യാതയായി. കബറടക്കം ഇന്നു 9നു കയ്പമംഗലം പുത്തൻപള്ളി മഹല്ല് കബർസ്ഥാനിൽ.

പൂങ്കുന്നം:കുട്ടൻകുളങ്ങര ക്ഷേത്രം റോഡിൽ‌ റിട്ട.പോസ്റ്റ് മാസ്റ്റർ ആളൂർ കൊക്കൻ ജോസ് (81) നിര്യാതനായി. സംസ്കാരം നാളെ 5നു തൃശൂർ ലൂർദ് കത്തീഡ്രലിൽ. ഭാര്യ: ലില്ലി. മക്കൾ: ലൗലി, ലിജ. മരുമക്കൾ: പൗലോസ്, ജോൺസൺ.

മുല്ലശേരി:കാക്കശേരി പരേതനായ അന്തോണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു 4.30നു നല്ല ഇടയന്റെ പള്ളിയിൽ. മക്കൾ: സിസ്റ്റർ ഇസബെല്ല, വർഗീസ്, മേരി മോനിക്ക, സ്റ്റീഫൻ, ലീല. മരുമക്കൾ: റജീന, എൽസൻ, ട്രീസ, ഫ്രാൻസിസ്.

എളവള്ളി:പെരുവല്ലൂർ കോട്ടുകുറുംബ ഭഗവതി ക്ഷേത്രം ഊരാളൻ കല്ലെട്ടുകുഴിയിൽ ചന്ദ്രശേഖരൻ നായർ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തെക്കെപ്പാട്ട് പത്മിനി നേശ്യാർ. മക്കൾ: സുകുമാരൻ (സിനിമ നിർമാതാവ്), കനകലത, സുരേഷ്‌കുമാർ (ധനം ലോട്ടറി ഏജൻസീസ്, ചാവക്കാട്), രമേഷ്‌കുമാർ (ശ്രീദുർഗ ലോജിസ്റ്റിക്സ്). മരുമക്കൾ: ഷീബ, ദാമോദരമേനോൻ, ദീപ, സബിത.

കയ്പമംഗലം:ചെന്ത്രാപ്പിന്നി കോറോട്ട് ചന്ദ്രന്റെയും പരേതയായ കല്യാണിയുടെയും മകൻ സുഭാഷ് (44) നിര്യാതനായി. സംസ്കാരം ഇന്നു 10നു താന്ന്യം ശ്മശാനത്തിൽ. ഭാര്യ: ശാലിനി.

കൊരട്ടി:കോനൂർ തണ്ടേങ്ങാട്ടിൽ ശാരദ (70) നിര്യാതയായി. സംസ്കാരം നടത്തി.

വിലങ്ങന്നൂർ:ദി പെന്തക്കോസ്ത് മിഷൻ സുവിശേഷ പ്രവർത്തകയും കുറിച്ചി മഞ്ഞ പള്ളിത്തറ കുടുംബാംഗവുമായ സിസ്റ്റർ സാറാമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി.

കാടുകുറ്റി:കുതിരവട്ടത്ത് അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന്. മക്കൾ: ദിലീപ്കുമാർ, ഗീത, ലത, സഞ്ജീവ്കുമാർ. മരുമക്കൾ: സുധ, ഉണ്ണിക്കൃഷ്ണൻ, രഘുനാഥ്, ഷീബ.

കൊടകര:മനക്കുളങ്ങര കൈലാത്ത് രാമകൃഷ്ണൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: രമ, പരേതനായ തിലകൻ. മരുമക്കൾ: ഉഷ, ദിനേശൻ.

തൃപ്രയാർ:വലപ്പാട് കുന്തറ വീട്ടിൽ പരേതനായ ഗണപതിയുടെ ഭാര്യ തങ്ക (76) നിര്യാതയായി. സംസ്കാരം ഇന്നു 10ന്. മക്കൾ: രവീന്ദ്രൻ (സൗദി), ജോഷി (ജല അതോറിറ്റി, ഇരിങ്ങാലക്കുട), മനോജ്, മിനി, സിനി. മരുമക്കൾ: കാഞ്ചന, രാഗി, രാജി (ആശാ വർക്കർ), മോഹനൻ, രാജു.

മണ്ണുത്തി:പയ്യപ്പിള്ളി ജോയ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 5നു സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ഫെമിന, പരേതനായ ജിയോ. മരുമകൻ: ചാൾസ് ജോണി.

തൃശൂർ:ലൂർദ്പുരം മഞ്ഞില ജേക്കബിന്റെ ഭാര്യ എൽസി (72) നിര്യാതയായി. സംസ്കാരം ഇന്നു 4നു തൃശൂർ ലൂർദ് കത്തീഡ്രലിൽ. മക്കൾ‌: സീന, പോൾ, റാണി. മരുമക്കൾ: സേബി ജോർജ്, ജെക്കൊ ജോണി, പ്രീതി.

ഗുരുവായൂർ:കോട്ടപ്പടി വടക്കൻ ജോൺ (75) നിര്യാതനായി. സംസ്കാരം ഇന്നു 4ന് കോട്ടപ്പടി പള്ളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ജോബി, ജിഷ. മരുമക്കൾ: റീബിൾ, ജോസഫ്.

പുല്ലഴി:വടക്കുമുറി നെല്ലിപ്പറമ്പിൽ ശാരദ (82) നിര്യാതയായി. സംസ്കാരം ഇന്ന് 8ന് വടൂക്കര ശ്മശാനത്തിൽ.

പാലിശ്ശേരി:വടുക്കൂട്ട് പാറാമ്പുറത്ത് രാമയ്യൻ (88) നിര്യാതനായി. സംസ്കാരം ഇന്നു 1ന്. റിട്ട. സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസറും അവണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമാണ്. ഭാര്യ: പരേതയായ ശാരദ. മക്കൾ: ഗീത, ഷീല, മിനി (അവിണിശ്ശേരി ഖാദി). മരുമകൻ: മോഹനൻ (റിട്ട. മിൽമ).

കോളങ്ങാട്ടുകര:പുതുകുളങ്ങര കമലാക്ഷി (85) നിര്യാതയായി. സംസ്കാരം നടത്തി.

പുന്നയൂർക്കുളം:വെളിയങ്കോട് പാമ്പൻ റോഡിൽ കോനയിൽ അഷ്റഫിന്റെ ഭാര്യ റജുല (43) നിര്യാതയായി. കബറടക്കം ഇന്നു 10നു വെളിയങ്കോട് മരക്കാർ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അഫ്സൽ, അഫീല.

അമ്മാടം:ചെമ്പാലിപുറത്ത് പരേതരായ വേലായുധന്റെയും ജാനകിയുടെയും മകൾ വനജ (53) നിര്യാതയായി. സംസ്കാരം ഇന്നു 12നു വടൂക്കര ശ്മശാനത്തിൽ.

Snap By : Gokul P C
Post Your Snaps
Post Your News