go

കണ്ടറിയാം, തേയിലയുടെ ചരിത്ര സുഗന്ധം: വയനാട്ടിൽ ആദ്യ ടീ മ്യൂസിയം തുറന്നു

WayanadNews
പൊഴുതന അച്ചൂരിൽ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടീ മ്യൂസിയം.
SHARE

കൽപറ്റ ∙ തേയിലയുടെ പാരമ്പര്യവും ചരിത്രവും ഉൾപ്പെടുത്തി ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊഴുതന അച്ചൂരിൽ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. 1995ൽ അഗ്നിക്കിരയായ പഴയ തേയില ഫാക്ടറി നവീകരിച്ചാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. 4000 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായാണ് മ്യൂസിയം.

തേയില മേഖലയിൽ ഇന്ത്യയുടെയും വയനാടിന്റെയും ചരിത്രം, ആദ്യ കാലങ്ങളിൽ തേയില സംസ്കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങൾ, ആദ്യകാല ഫോട്ടോകൾ എന്നിവയാണ് മ്യൂസിയത്തിലുള്ളതെന്ന് എച്ച്എംഎൽ ഡപ്യൂട്ടി ജനറൽ മാനേജർ (ഓപറേഷൻസ്) മെർലിൻ ജിയോ, എച്ച്എംഎൽ വയനാട് ഗ്രൂപ്പ് മാനേജർ ബെനിൽ ജോൺ എന്നിവർ അറിയിച്ചു. ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ പരിണാമം തെളിയിക്കുന്ന 100 വർഷത്തെ തേയിലത്തോട്ടങ്ങളുടെ പാരമ്പര്യവും അവയുടെ സവിശേഷതകളുമാണ് ഒന്നാം നിലയിൽ ക്രമീകരിച്ചിട്ടുള്ളത്.

തേയില വ്യാപാരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്ന കരകളും സമുദ്ര മാഗങ്ങളും ഉൾപ്പെടുന്ന ഭൂപടം, തേയില സംബന്ധിച്ച രസകരമായ വസ്തുതകളും ഇന്ത്യയിലെ തേയില വ്യാപാരത്തിന് പ്രേരകമായ ഘടകങ്ങളും ബോസ്റ്റൺ ടീ പാർട്ടി സംബന്ധിച്ച ചരിത്രപരമായ കാരണങ്ങളും അച്ചൂർ പ്രദേശത്തിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയകാല യന്ത്രങ്ങളുടെ ശേഖരമാണ് രണ്ടാം നിലയിലുള്ളത്. വിവിധയിനം ചായകൾ രുചിച്ചറിയാനുള്ള സൗകര്യവും ടീ ബാറും ഉൾപ്പെടുന്നതാണ് മൂന്നാം നില. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. എട്ടു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്കു 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama