go

ആവേശമില്ലാതെ അടയ്ക്ക വിളവെടുപ്പ്

wayanad news
മഴക്കെടുതിയിൽ അടയ്ക്കാ കൊഴിഞ്ഞ് നശിച്ച മുള്ളൻകൊല്ലിയിലെ ഒരു തോട്ടം.
SHARE

പുൽപള്ളി ∙ മാസങ്ങൾ നീണ്ട മഴക്കെടുതിയിൽ ഇത്തവണ അടയ്ക്ക ഉദ്പാദനം തകർന്നടിഞ്ഞു. ഈ മേഖലയിലെ നഷ്ടം ഏതാണ്ട് 100 കോടിയിലധികമെന്ന് വ്യാപാരികൾ പറയുന്നു. കമുക് പൂത്ത് അടയ്ക്ക പിടിച്ചപ്പോഴാണ് മഴയാരംഭിച്ചത്. തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്ന് മഹാളി പടരുകയും ഉൽപന്നം കൊഴിയാൻ ഇടയാക്കുകയും ചെയ്തു. സാധാരണ അടയ്ക്ക പിടിച്ചുകഴിഞ്ഞാൽ മരുന്ന് തളിക്കുന്ന പതിവുണ്ട്. തോരാമഴ മൂലം മരുന്ന് തളിയും നടന്നില്ല. നവംബർ ആദ്യവാരം മുതൽ അടയ്ക്ക വിളവെടുപ്പാരംഭിക്കും.

ദിവസേന ലോഡ് കണക്കിന് അടയ്ക്ക ചെറിയ അങ്ങാടിയിൽ നിന്ന‍ടക്കം കയറ്റിപ്പോയിരുന്നു. അടയ്ക്കാ പറിക്കുന്നവർ, പൊളിക്കുന്നവർ, ലോഡ് കയറ്റുന്നവർ, വണ്ടിക്കാർ തുടങ്ങി തൊഴിൽ മേഖലകളിൽ ഈ സമയത്തെ മുഖ്യവരുമാനം അടയ്ക്ക ആയിരുന്നു. ഇക്കൊല്ലം നേരത്തെ തോട്ടം പാട്ടത്തിനെടുത്ത് നഷ്ടത്തിലായവരും ഏറെ. ഈ സീസണിലെ ആദായം മൊത്തത്തിൽ കച്ചവടം ചെയ്ത് മുൻകൂർ തുക നൽകിയവർക്ക് വൻ നഷ്ടമാണ്. അടയ്ക്ക വരവ് കുറഞ്ഞതിനാൽ മെച്ചപ്പെട്ട വിലയുയുണ്ട്. ഉള്ള ഉൽപന്നം മോഷണം പോകുന്നതാണിപ്പോൾ കൃഷിക്കാരെ അലട്ടുന്ന പ്രശ്നം.

വിലയിലും ചൂഷണം

പുൽപള്ളി ∙ അടയ്ക്ക വില ഇടിച്ച് വ്യാപാരികൾ കൃഷിക്കാരെ ചൂഷണം ചെയ്യുന്നുവെന്ന് കർഷക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കേണിച്ചിറ, പനമരം, മീനങ്ങാടി, പയ്യമ്പള്ളി വിപണികളിലെ വില പുൽപള്ളിയിൽ ലഭിക്കുന്നില്ല. വില അന്വേഷിക്കാനെത്തുമ്പോൾ ഉയർന്ന വില പറയുകയും ഉൽപന്നവുമായി എത്തുമ്പോൾ താഴ്ത്തുകയും ചെയ്യും.
മഴക്കാറുണ്ടെങ്കിൽ അതിന്റെ പേരിൽ വൈകുന്നേരങ്ങളിൽ വില കുറയ്ക്കുന്നു.

വ്യാപാരികൾ ഇത്തരം ചൂഷണം അവസാനിപ്പിക്കണമെന്നും അതത് ദിവസത്തെ വില ജനങ്ങൾക്ക് കാണാനാവും വിധം കടയ്ക്ക് മുന്നിൽ എഴുതി പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിജയൻ തോമ്പ്രക്കുടി അധ്യക്ഷത വഹിച്ചു. ടോമി തേക്കുമല, കെ.സി.ജേക്കബ്, വി.ഡി.ജോസ്, ജോസ് കെ മാത്യു, സ്റ്റീഫൻ പുകുടി, മനോജ് കടുപ്പിൽ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama