go

നീരുറവകളുടെ പുനരുജ്ജീവനത്തിനായി പുഴപഠന യാത്ര

wayanad news
SHARE

കൽപറ്റ ∙ ജലമൊഴുകും വഴികൾ പുനരുജ്‌ജീവിപ്പിക്കാൻ ഹരിത കേരളം മിഷന്റെയും കിലയുടേയും നേതൃത്വത്തിൽ ശിൽപശാലയും പുഴ പഠനയാത്രയും നടത്തി. പഴയ വൈത്തിരി തോട്ടിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. ഉൽഭവസ്‌ഥലമായ നെലോളിയൻ പാറ മുതൽ വൈത്തിരി പുഴ വരെയുളള ഭാഗങ്ങളിൽ സർവേയും നടത്തി.

ശിൽപശാലയിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, വാർഡംഗം ബഷീർ പൂക്കോടൻ, കില ഫാക്കൽട്ടി പ്രഫ. കെ. ബാലഗോപാലൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി.സുധീർ കിഷൻ, മൈനർ ഇറിഗേഷൻ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡി അനിത, റിസോഴ്‌സ് പേഴ്‌സൺ രവിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുനരുജ്‌ജീവന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം 8 ന് രാവിലെ 10 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama