go

ജനുവരി 1 മുതൽ പൊതുപരിപാടികളിൽ പ്ലാസ്‌റ്റിക്കിന് നിരോധനം

SHARE

കൽപറ്റ ∙ ജില്ലയിൽ ജനുവരി 1 മുതൽ പൊതുപരിപാടികളിൽ പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കും. കലക്‌ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപന അധ്യക്ഷന്മാരുടെയും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗത്തിന്റേതാണു തീരുമാനം. ജില്ലാഭരണകൂടം, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിസ്‌ഥിതി സൗഹൃദ വികസന പദ്ധതികളുടെ ഭാഗമായാണ് നടപടി. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹം ഉൾപ്പെടെയുളള ചടങ്ങുകളിലും ഭക്ഷണം നൽകുന്നതിന് പ്ലാസ്‌റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് തടയും.

ആവശ്യമെങ്കിൽ ഭക്ഷണം നൽകുന്നതിന് പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഹരിതകർമ സേനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. ഇവ വാങ്ങുന്നതിന് ഓരോ പഞ്ചായത്തും പ്രത്യേകം പ്രോജക്‌ടുകൾ സമർപ്പിക്കണം. പദ്ധതി നടത്തിപ്പിനായി ഓരോ പഞ്ചായത്തിലും രൂപീകരിക്കപ്പെട്ട വാർഡ് സമിതികളുടെ യോഗം അടുത്ത ആഴ്‌ചയോടെ ചേരണം. തുടർന്ന് ഡിസംബർ മൂന്നാം വാരം പഞ്ചായത്ത് തലത്തിൽ വിപുലമായ ശുചിത്വസംഗമങ്ങൾ സംഘടിപ്പിക്കണം.

മുഴുവൻ പഞ്ചായത്തുകളിലും മാലിന്യ സംഭരണ കേന്ദ്രങ്ങൾ (എംസിഎഫ്) സ്‌ഥാപിക്കുന്നതോടെ അജൈവ മാലിന്യ സംസ്‌ക്കരണത്തിൽ ഹരിതകർമ സേനകളുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഹരിത കേരള മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ബി.കെ. സുധീർകിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ പി.എ. ജസ്‌റ്റിൻ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama