go

ക്ലാസ് ലൈബ്രറിയുമായി മുട്ടിൽ ഹൈസ്കൂൾ

SHARE

കൽപറ്റ ∙ കുട്ടികളുടെ നേതൃത്വത്തിൽ പുതുമായാർന്ന പുസ്‌തക ശേഖരണവുമായി മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ. പുസ്‌തകങ്ങൾ ശേഖരിച്ച് ക്ലാസ് ലൈബ്രറിക്ക് തുടക്കമിട്ടാണ് പ്രവർത്തനം. കുട്ടികളുടെ നിയന്ത്രണത്തിലുള്ള ലൈബ്രറിയിലേക്ക് ജനകീയ പുസ്‌തക ശേഖരണമാണ്. ജന്മദിനത്തിലും മറ്റ് സന്തോഷവേളയിലും മുട്ടിൽ ഹൈസ്‌കൂളിൽ ഇനി മിഠായി വിതരണമില്ല.

പകരം ലൈബ്രറിയിലേക്ക് പുസ്‌തകം മതിയെന്നാണ് കുട്ടികളുടെ തീരുമാനം. പുസ്‌തക ശേഖരണോദ്‌ഘാടനം സ്‌കൂൾ കമ്മിറ്റി കൺവീനർ പയന്തോത്ത് മൂസ ഹാജി നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.വി.മൊയ്‌തു, സീനിയർ അസിസ്‌റ്റന്റ് പി.പി. മുഹമ്മദ്, പി.കെ. തോമസ്, ഇ. അബ്‌ദുറഹിമാൻ, എം.പി. മുസ്‌തഫ, സി.കെ. ജാഫർ, സ്‌കൂൾ ലീഡർ ഫിദ നൗറിൻ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama