go

കുടിശ്ശിക ക്ഷമബത്ത അനുവദിക്കണം

SHARE

കൽപറ്റ ∙ കേന്ദ്ര ജീവനക്കാർക്ക് അനുവദിച്ച ക്ഷാമബത്തകൾ 2 ഗഡു കുടിശിക സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും അനുവദിക്കണമെന്ന് എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ക്ഷാമബത്താ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി ജി.എസ്. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. ജോസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സി.സത്യൻ, ടി. അജിത്ത്കുമാർ, ലൈജു ചാക്കോ, കെ. യുസഫ്, ഗ്ലോറിൻ സെക്വീര, കെ.ഇ. ഷീജമോൾ എന്നിവർ പ്രസംഗിച്ചു. മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് അഷറഫ്ഖാൻ അധ്യക്ഷത വഹിച്ചു, കെ.ടി. ഷാജി, വി. മനോജ്, സി.ജി. ഷിബു, എൻ.വി. അഗസ്റ്റിൻ, എം.എസ്. രാകേഷ്, ഇ.വി. ജയൻ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama