കൽപറ്റ ∙ 2008 ന് മുൻപ് നിലവിലുണ്ടായിരുന്ന വീടുകൾ പുനർനിർമ്മാണം നടത്തുമ്പോൾ ഡേറ്റാബാങ്ക്, നെൽവയൽ തണ്ണീർത്തട നിയമത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് റജിസ്ട്രേഡ് എൻജിനീയേർസ് ആൻഡ് സൂപ്പർവൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിട നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, ഓൺലൈൻ പ്ലാൻ സമർപ്പിക്കുന്നതിൽ സ്വതന്ത്ര സോഫ്റ്റ് വെയർ നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ ടൗൺ പ്ലാനർ വി.പി. ദീപ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി. വിജയകുമാർ, ജിനു ഷാജി, നകുൽ.പി. നായർ, കെ.പി. പ്രതീപ് കുമാർ, ആർ. രാജേന്ദ്രൻ, സാദിക് മൂപ്പൻ, അബ്ദുൾ സലാം എന്നവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.പി. യാസർ (പ്രസി), കെ.വി. നിഷീദ് (വൈ പ്രസി), ജിനു ഷാജി (സെക്ര), എം. നിഷ ബേബി (ജോ സെക്ര), പി.എം. ജോസ് (ട്രഷ).