go

നെല്ലു കൊയ്ത്ത് തുടങ്ങി; ഒപ്പം മഴ ഭീഷണിയും

wayanad news
നെൽകൊയ്ത്ത് ആരംഭിച്ച ചേകാടി പാടം.
SHARE

പുൽപള്ളി ∙ പാടത്ത് കൊയ്ത് ആരംഭിച്ചതോടെ മഴയുമെത്തി. ജില്ലയിൽ മിക്കയിടത്തും കൊയ്ത്ത് സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ പാടത്ത് കൊയ്തിട്ട നെല്ല് നനഞ്ഞ് നശിക്കുമെന്ന ആശങ്ക കൃഷിക്കാരിലുണ്ട്. കർണാടകാതിർത്തിയിൽ നെല്ല് കൊയ്ത് ഉണങ്ങാൻ നാല് ദിവസം പാടത്ത് നിരത്തിയിട്ടശേഷമാണ് വാരി ഒക്കലിടുന്നത്. എന്നാൽ മഴ മൂടലിനെ തുടർന്ന് കൊയ്തിട്ട നെല്ല് ഉണങ്ങിയെടുക്കാനായില്ല. മാനം തെളിയാത്തതിനാൽ പലരും കൊയ്ത്ത് മാറ്റിവെച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പലേടത്തും ചെറുതായി മഴ പെയ്തു. കഴിഞ്ഞ വർഷം മരക്കടവ്, കൊളവള്ളി പാടത്ത് വൻതോതിൽ വൈയ്ക്കോൽ നശിച്ചു. കൊയ്ത്ത് ഒന്നിച്ചാരംഭിച്ചതോടെ ജോലിക്കാരെയും കിട്ടാതായി. ആവശ്യത്തിന് കൊയ്ത്ത് മെതി യന്ത്രങ്ങളുമില്ല. സമിതികളുടെ കൈവശമുള്ള പല യന്ത്രങ്ങളും നശിച്ചുകിടക്കുന്നു.കർണാടകയൽ നിന്ന് യന്ത്രങ്ങളെത്തിച്ചാണ് കഴിഞ്ഞ വർഷം കൊയ്ത്ത് പൂർത്തീകരിച്ചത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama