go

സ്കൂളിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം

SHARE

പുൽപള്ളി ∙ കാപ്പിസെറ്റ് ഗവ.ഹൈസ്കൂളിലെ അധ്യാപകനെ കരുവാക്കി സ്കൂളിൽ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മദർ പിടിഎ യോഗം ആവശ്യപ്പെട്ടു. സ്കൂളിനെയും അധ്യാപകരെയും അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാവുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്റെയയും ബിജെപിയുടെയും നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ സമരം അപഹാസ്യമായി. അധ്യാപകൻ കുട്ടികളെ അശ്ലീലചിത്രം കാണിച്ചുവെന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി.

ലിസ ജോയി അധ്യക്ഷത വഹിച്ചു.ബീന രാമദാസ്,സൈലി സാജിഷ്, സ്റ്റിജി അജയകുമാർ എന്നിവർ പ്രസംഗിച്ചു. വ്യാജ ആരോപണങ്ങളുടെ പേരിൽ കാപ്പിസെറ്റ് ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ മണിക്കൂറുകളോളം ബന്ദിയാക്കിയതിൽ ഡിവൈഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതവും പകപോക്കലിനുമാണെന്ന് യോഗം ആരോപിച്ചു.സി.പി.റിയാസ്‍ അധ്യക്ഷത വഹിച്ചു.ശ്രവ്യ ബാബു,ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി,എ.എം.പ്രസാദ്,എൻ.എസ്.വൈഷ്ണവി എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama