go

കുട്ടയിലും കാട്ടാനശല്യം രൂക്ഷമാകുന്നു

wayanad news
കുട്ടയിലെ പി.ബി. കേശവദാസിന്റെ നെൽപ്പാടം കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

മാനന്തവാടി ∙ അതിർത്തി ഗ്രാമമായ കുട്ടയിലും കാട്ടാന ശല്യം ഏറുന്നു. മലയാളികളടക്കം ഒട്ടേറെ കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കൊയ്ത്തിന് പാകമായ ഏക്കർ കണക്കിന് പാടങ്ങൾ കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു. നഗർഹോള ദേശീയ ഉദ്യാനത്തിൽ നിന്നും ബ്രഹ്മഗിരി മലനിരകൾ ഉൾപ്പെടുന്ന ശ്രീമംഗലം വനത്തിൽ നിന്നുമാണ് കാട്ടാനകൾ നാട്ടിലേക്ക് എത്തുന്നത്. നെല്ലിന് പുറമെ വാഴ, കാപ്പി, കുരുമുളക്, സപ്പോട്ട, തെങ്ങ്, കമുക് എന്നിവയും ആനക്കൂട്ടം നശിപ്പിക്കുന്നുണ്ട്.

മുൻപ് വന്യമൃഗശല്യം കുറവായിരുന്ന പ്രദേശങ്ങളിലും ഇപ്പോൾ ശല്യം ഏറി. കാട്ടാനകൾ നാട്ടിലിറങ്ങിയാലും അവയെ തുരത്താൻ വനപാലകർ എത്താറില്ല. കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കാനും വൈകും. വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുള്ള സ്വകാര്യ തോട്ടങ്ങളിൽ ഉണങ്ങിയ മരംകൊണ്ട് വൈദ്യുതി കമ്പിവേലി തകർത്താണ് കാട്ടാനകൾ കയറുന്നത്. വന്യമൃഗശല്യത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama