go

മരങ്ങൾ റോഡിൽ‌ തന്നെ; പണികൾ ഇഴയുന്നു

wayanad news
നിരവിൽപുഴ റോഡിൽ ആദ്യഘട്ട ലെവലൈസ്ഡ് ടാറിങ് പൂർത്തിയായ പഴഞ്ചന മേഖല.
SHARE

പടിഞ്ഞാറത്തറ ∙ മാനന്തവാടി-പക്രംതളം റോഡിൽ തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെ റോ‍ഡ് പുനരുദ്ധാരണത്തിനായി മുറിച്ചിട്ട മരങ്ങൾ വഴിവക്കിൽനിന്നു നീക്കം ചെയ്യാൻ നടപടിയില്ല. മരങ്ങൾ മുറിച്ചിട്ടിട്ട് ദിവസങ്ങളായെങ്കിലും അവ റോ‍ഡ് വക്കിൽ തന്നെയുള്ളതു പണികൾക്കു തടസ്സമാകുന്നു. റോഡ് പണിയുടെ ഭാഗമായി 3 കലുങ്കുകൾ നിർമിക്കുവാനും 3 എണ്ണം വീതി കൂട്ടുന്നതുമായ പ്രവൃത്തികൾ നടക്കുന്നുണ്ട്.

ഇവയുടെ പ്രവൃത്തികൾ വൈകിയതും ടാറിങ് പ്രവൃത്തികൾക്ക് വേഗത കുറയുവാൻ കാരണമാകുന്നുണ്ട്. ഈ റോഡിലെ പാടെ തകർന്ന് ഏറെ ദുർഘടമായ ഭാഗത്തെ പ്രവൃത്തികളാണ് ഇനി പൂർത്തീകരിക്കുവാനുള്ളത്. അനുകൂല കാലാവസ്ഥ ലഭിക്കുകയാണെങ്കിൽ ഒരു മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama