കൽപറ്റ ∙ ചൈൽഡ്ലൈൻ, യൂണിസെഫ് എന്നിവയുടെ നേതൃത്വത്തിൽ സുരക്ഷിത ബാല്യ സന്ദേശവുമായി സിനിമാ വണ്ടി ജില്ലയിൽ പര്യടനമാരംഭിച്ചു. ദുരന്തങ്ങളെ എങ്ങിനെ അതിജീവിക്കാം, കുട്ടികളുടെ അവകാശങ്ങൾ, ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നുമുള്ള സംരക്ഷണം, സഹായ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലഘു സിനിമകളും, അതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും, ഗെയിമുകളും ചേർത്തിണക്കിയുള്ള പരിപാടികളാണ് വവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ അവതരിപ്പിക്കുന്നത്. പരിപാടിയുടെ ഫ്ലാഗ് ഓഫ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി കെ.പി. സുനിത നിർവഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേഷ്കുമാർ, കണ്ണൂർ ചൈൽഡ്ലൈൻ കോ–ഓർഡിനേറ്റർ അമൽജിത്ത്, ജില്ലാ കോ–ഓർഡിനേറ്റർ മജേഷ് രാമൻ, ലില്ലി തോമസ്, സതീഷ് കുമാർ, ടി.എ. ലക്ഷ്മണൻ, അബ്ദുൾ ഷമീർ, അഭിഷേക് എന്നിവർ നേതൃത്വം നൽകി.