go

സിപിഎമ്മിന്റെ കപടമുഖം ജനം തിരിച്ചറിഞ്ഞു: മഹിളാ കോൺഗ്രസ്

SHARE

കൽപറ്റ ∙ വനിതാ മതിൽ കേരളത്തിലെ ജനസമൂഹത്തെ വർഗീയവൽക്കരിച്ച് കേരളത്തെ കലാപഭൂമിയാക്കുവാൻ മാത്രമെ സഹായിക്കൂവെന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ ബോഡി ആരോപിച്ചു. തലപ്പുഴ സഹകരണ ബാങ്കിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിൽ പ്രതിഷേധിച്ചു.

സിപിഎമ്മിന്റെ കപടമുഖമാണ് ജനത്തിന്റെ മുമ്പിൽ ഈ ദാരുണ സംഭവത്തോട് കൂടി അഴിഞ്ഞു വീണത് സംസ്‌ഥാന ജനറൽ സെക്രട്ടറി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജി. വിജയമ്മ, സരള ഉണ്ണിത്താൻ, മാർഗരറ്റ് തോമസ്, സുജയ വേണുഗോപാൽ, എ.എം ശാന്തകുമാരി, എലിസബത്ത്, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama