go

മക്കിയാട് ഇരട്ടക്കൊല: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

SHARE

മക്കിയാട് ∙ മക്കിയാട് ഇരട്ടക്കൊലക്കേസിൽ പ്രതിയെ പിടികൂടി 78 ദിവസത്തിനുശേഷം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മക്കിയാട് പൂരിഞ്ഞിയിൽ നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൊട്ടിൽപാലം കലങ്ങോട്ടുമ്മൽ വിശ്വനെതിരെയാണ് അന്വേഷണസംഘം മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ജൂലായ് 6ന് രാത്രിയിൽ പൂരിഞ്ഞി വാഴയിൽ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവർ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സെപ്റ്റംബർ 18ന് പൊലീസ് വിശ്വനെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരായ എല്ലാ ശാസ്ത്രീയതെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഷണത്തിനിടെയാണു കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama