go

ടൂറിസം മേഖല ഉണർവിലേക്ക്; സഞ്ചാരികൾ ഒഴുകിയെത്തുന്നു

ഇന്ന് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ തുടങ്ങുന്ന രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിനായി ഒരുക്കിയ ട്രാക്ക്.
ഇന്ന് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ തുടങ്ങുന്ന രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിനായി ഒരുക്കിയ ട്രാക്ക്.
SHARE

കൽപറ്റ ∙ പ്രളയാനന്തരം വയനാടൻ ടൂറിസം മേഖല ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ. ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി ടൂറിസം വികസന പ്രവൃത്തികൾ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. കുറുമ്പാലക്കോട്ടയിൽ റവന്യു–കയ്യേറ്റ ഭൂമികൾ വേർതിരിക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയിൽ,

കോട്ടത്തറ മേഖലയിലെ സർവേ നടപടി പൂർത്തിയായി. പ്രളയത്തിൽ നാശനഷ്‌ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം 15ന് മുൻപ് പൂർത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂർത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് ആരംഭിക്കുന്നതോടെ വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കുതിച്ചുകയറ്റമുണ്ടാകും.

രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് ഇന്നു മുതൽ

മാനന്തവാടി ∙ ടൂറിസം വകുപ്പിന്റെ രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് ഇന്നും നാളെയും മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ നടക്കും. എസ്റ്റേറ്റിലെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ രാജ്യാന്തരം, ദേശീയം ക്രോസ് കൺട്രി ഇനങ്ങളിലാണ് മൽസരങ്ങളെന്ന് കലക്ടർ എ.ആർ. അജയകുമാർ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ അറിയിച്ചു.

ഓസ്ട്രേലിയ, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, അർമേനിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 2 മൽസരാർഥികൾ വീതം രാജ്യാന്തര ക്രോസ് കൺട്രിയിൽ പങ്കെടുക്കും. ആർമി, റെയിൽവേ, വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മൽസരാർഥികൾ ദേശീയ ക്രോസ് കൺട്രിയിലും മൽസരിക്കും. ദേശീയതലത്തിൽ വനിതാ വിഭാഗത്തിലും മൽസരങ്ങൾ നടക്കും.

രാജ്യാന്തര തലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്കു യഥാക്രമം 1,50,000 രൂപ, 1 ലക്ഷം രൂപ എന്നിങ്ങനെയും ദേശീയതലത്തിൽ യഥാക്രമം 1 ലക്ഷം രൂപ, 50,000 രൂപ എന്നിങ്ങനെയും കാഷ് പ്രൈസ് ലഭിക്കും. ദേശീയ തലത്തിൽ വനിതാ വിഭാഗത്തിൽ യഥാക്രമം 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും. മൽസരം 8ന് വൈകിട്ടു 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama