go

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

SHARE

മാനന്തവാടി ∙ പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ പുനർ നിർമിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത പ്രൊജക്ടുകൾക്ക് മുൻഗണന നൽകിയുള്ള പദ്ധതികളുമായി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം അനുഷ്ഠിച്ച മാനന്തവാടി തഹസിൽദാർ എൻ.ജെ. ഷാജുവിനെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, ജില്ലാപഞ്ചായത്ത് അംഗങ്ങവായ ടി. ഉഷാകുമാരി, എ. എൻ.പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി. തങ്കമണി, അനിഷാ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, കമർ ലൈല, തങ്കമ്മ യേശുദാസ്, കെ.കെ.സി. മൈമൂന, പ്രീതാരാമൻ, എൻ.എം. ആന്റണി, ദിനേശ് ബാബു, എ.പി. വത്സൻ, ഡാനിയൽ ജോർജ്, ബിന്ദു ജോൺ, ഫാത്തിമ ബീഗം, ഇ.ജി. സതീഷ്‌കുമാർ, മംഗലശ്ശേരി നാരായണൻ, പി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama