go

സുഗന്ധഗിരിയിലെ കാഴ്ചകൾ ലോകത്തിനായി തുറക്കുന്നു

സുഗന്ധഗിരിയിലെ കാഴ്ചകളിലൊന്ന്.
സുഗന്ധഗിരിയിലെ കാഴ്ചകളിലൊന്ന്.
SHARE

സുഗന്ധഗിരിയിലെ ടൂറിസം സാധ്യതകൾക്ക് ചിറകു മുളയ്ക്കുന്നു. ചോല മരങ്ങളുള്ള കുന്നുകളാൽ സമ്പുഷ്ടമായ ഇവിടെ ചരിത്രം വിളിച്ചോതുന്ന നിരവധി ഗുഹകളും പുരാതന നിർമിതികളുടെ അവശിഷ്ടങ്ങളും ധാരാളമുണ്ട്. കാട്ടരുവികളും ചെറു വെള്ളച്ചാട്ടങ്ങളുമുള്ള സുഗന്ധഗിരിയിലെ കാഴ്ചകളെ കുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയതോടെ ഇവിടെ ടൂറിസം പദ്ധതി ആരംഭിക്കുവാനുള്ള പദ്ധതികളുമായി വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തി.

പഞ്ചായത്ത് ഭരണസമിതി ഇതേ കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ അവർക്കും വിവിധ ജോലികൾ സാധ്യമാകുന്ന വിധത്തിലുള്ള പദ്ധതികളായിരിക്കും ഇവിടെ ആരംഭിക്കുക. ഹോംസ്റ്റേ, സാഹസിക ടൂറിസം, ഫാം സന്ദർശനം,ട്രെക്കിങ്, ക്യാംപിങ് ആക്ടിവിറ്റീസ് തുടങ്ങിയ പദ്ധതികളാണ് സ്വകാര്യ സംരഭകരുടെ സഹകരണത്തോടെ ആരംഭിക്കുക.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama