go

നടവയൽ- വണ്ടിക്കടവ് റോഡിന്റെ പണി ആരംഭിച്ചു

പണി നടക്കുന്ന നടവയൽ- വണ്ടിക്കടവ് റോഡ്.
പണി നടക്കുന്ന നടവയൽ- വണ്ടിക്കടവ് റോഡ്.
SHARE

നടവയൽ ∙ പൂതാടി പഞ്ചായത്തിലെ നടവയൽ-ഓസാനം ഭവൻ - വണ്ടിക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. 200 മീറ്റർ ദൂരം നന്നാക്കാൻ 2 .35 ലക്ഷം രൂപയ്ക്ക് ടെൻഡറായിരുന്നെങ്കിലും കരാറുകാരൻ പണിയെടുത്തിരുന്നില്ല. കഴിഞ്ഞ മഴക്കാലത്തിനു മുൻപ് റോഡ് പണി തീർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും വെറുതെയായി.

മനോരമ വാർത്തയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന്റെ ഇടപെടലോടെയാണ് പണി തുടങ്ങിയത്. നടക്കാൻപോലും പറ്റാത്ത വിധത്തിൽ റോഡ് തകർന്നതിനാൽ ഓസാനം ഭവനിലെ കിടപ്പു രോഗികളടക്കം അന്തേവാസികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. 15 വർഷത്തിന് ശേഷമാണ് ഈ റോഡ് നന്നാക്കുന്നത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama