go

കെട്ടിട നിർമാണത്തിൽ സാന്നിധ്യമറിയിച്ച് വീട്ടമ്മമാരുടെ കൂട്ടായ്മ

ശ്രീദീപം കെട്ടിട നിർമണ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം  ഗവ: എൽപി സ്കുളിൽ പൂന്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി മതിൽ കെട്ടുന്നു.
ശ്രീദീപം കെട്ടിട നിർമണ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം ഗവ: എൽപി സ്കുളിൽ പൂന്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി മതിൽ കെട്ടുന്നു.
SHARE

പനമരം ∙ പഞ്ചായത്ത് കുടുംബശ്രീയിലെ 12 വനിതകൾ പുരുഷൻമാരുടെ കുത്തകയായിരുന്ന കെട്ടിട നിർമാണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാകുന്നു. ഒരു കാലത്ത് കെട്ടിട നിർമാണ രംഗത്ത് പുരുഷൻമാരുടെ സഹതൊഴിലാളിയായിരുന്ന സ്ത്രീകൾ ഇന്ന് സ്വന്തമായി നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് പനമരത്ത് കാണുന്നത്. മതിൽ, തറ, ഭിത്തി കെട്ടും തേപ്പ് ജോലികളും പുരുഷൻമാരെക്കാൾ വേഗത്തിലാണ് ഇവർ ചെയ്യുന്നത്.

ശ്രീ ദീപം കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്ന കൂട്ടായ്മ രൂപീകരിച്ചാണ് ഇവർ കെട്ടിട നിർമാണ രംഗത്ത് സജീവമാകുന്നത്. യൂണിറ്റ് പ്രസിഡന്റ് വീണാ രാജേന്ദ്രൻ ,സെക്രട്ടറി റംല അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ 45 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് നിർമാണ ജോലികൾ ഏറ്റെടുത്തത്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലൈഫ്‌ പദ്ധതിയിൽ വീടിന്റെ നിർമാണവും നടവയൽ പാടിക്കുന്നിൽ അപ്പാരൽ പാർക്കിന്റെ നിർമാണവും ,തൊഴിലുറപ്പ് പദ്ധതിയിൽ പനമരം ഗവ: എൽപി സ്കുളിൽ പൂന്തോട്ട നിർമാണത്തിന്റെ ഭാഗമായി മതിൽ കെട്ടലും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

കുടുംബശ്രിയിൽ നിന്ന് ഇവർക്ക് വേണ്ട മുഴുവൻ പ്രോത്സാഹനവും സഹകരണവും നൽകുന്നുണ്ടന്ന് സിഡിഎസ് അധ്യക്ഷ കെ.വി സുലോചനയും, ഉപാധ്യക്ഷ രാധ വേലായുധനും പറഞ്ഞു .തുടക്കത്തിൽ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പണികൾ ഏറ്റെടുത്തു ചെയ്യാൻ തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്ന് വീട്ടമ്മമാർ പറയുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama