go

പൊലീസിന് കൈക്കൂലി കൊടുക്കാനെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതി; 3 പേർക്കെതിരെ കേസെടുത്തു

SHARE

മാനന്തവാടി ∙ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിൽ നിന്ന്  പൊലീസിനു നൽകാനെന്നു പറഞ്ഞ‌് പണം തട്ടിയ  3 പേർക്കെതിരെ വഞ്ചന കുറ്റത്തിന് മാനന്തവാടി പൊലീസ‌്  കേസ‌െടുത്തു.  പിലാക്കാവ‌് സ്വദേശികളായ വട്ടപ്പറമ്പൻ ഹമീദ‌്, ചന്ത്രോത്ത‌് ഷക്കീർ,  റഫീഖ‌് എന്നിവർക്ക് എതിരെയാണ‌് കേസ‌്. 3 മാസം മുൻപ് മാനന്തവാടി സ‌്റ്റേഷനിൽ റജിസ‌്റ്റർ ചെയ‌്ത പീഡനക്കേസുമായി ബന്ധപെട്ട‌് പ്രതികൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പൊലീസിന‌് കൈക്കൂലി നൽകാനാണെന്നും പറഞ്ഞ് 30,000 രൂപ തട്ടിയെടുത്തെന്നാണ‌് പരാതി. 

വീണ്ടും 10,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് വഞ്ചന പുറത്ത് വന്നത്. ജാമ്യം ലഭിക്കാത്ത ഐപിസി  420 വകുപ്പ്   പ്രകാരമാണ് കേസ‌് എടുത്തത്. പ്രതികൾ ഒളിവിലാണെന്ന‌് പൊലീസ‌് പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama