go

തരുവണ – നിരവിൽപുഴ റോഡ് അറ്റകുറ്റപ്പണി; ആക്​ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ സമരത്തിന്

Wayanad News
തരുവണ–നിരവിൽപുഴ റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം.
SHARE

പടിഞ്ഞാറത്തറ∙ മാനന്തവാടി-പക്രംതളം റോഡിലെ വർഷങ്ങളായി തകർന്നു കിടക്കുന്ന തരുവണ– കാഞ്ഞിരങ്ങാട് മേഖലയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻഅധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ സമരം ശക്തമാക്കുന്നതിനായി ജനകീയ ആക്‌ഷൻ കമ്മറ്റിക്കു രൂപം നൽകി. സമരത്തിന്റെ ഭാഗമായി 13ന് പൊതുമരാമത്ത് ഓഫിസ് ഉപരോധവും 14ന് കരാറുകാരന്റെ വീട്ടിലേക്ക് മാർച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാവ ചെയർമാനും സാബു.പി.ആന്റണി ജനറൽ കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. 

2017നവംബറിൽ ആരംഭിച്ച പണി 2018 നവംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പണികൾ ഇഴഞ്ഞു നീങ്ങിയതോടെ അവധി കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. പിന്നീട് 3മാസം നീട്ടി നൽകിയെങ്കിലും അതിനകവും പണി എവിടെയുമെത്താതായതോയാണ്    നാട്ടുകാർ രംഗത്തെത്തിയത്. റോഡിലെ എല്ലാ പണിയും ഇഴഞ്ഞാണ് നീങ്ങുന്നത്. പണി തുടങ്ങിയതിനു ശേഷം ഒട്ടേറെ തവണ മുടങ്ങുകയും ചെയ്തു. കാഞ്ഞിരങ്ങാട്– നിരവിൽപുഴ ഭാഗത്തെ കുഴിയടയ്ക്കൽ പൂർത്തീകരിച്ചിരുന്നു.

തരുവണ മുതലുള്ള ഭാഗം ലെവലൈസ്ഡ് ടാറിങ് അടക്കമുള്ള പണികളാണ് ബാക്കിയുള്ളത്. മറ്റു പണികൾക്കൊപ്പം ലെവലൈസ്ഡ് ടാറിങ്ങിനും തുടക്കം കുറിച്ചെങ്കിലും എല്ലാം പാതി വഴിയിലാണ്. പാടേ തകർന്ന് യാത്ര കൂടുതൽ ദുഷ്കരമായ ഭാഗത്തെ പണികളാണ് ഇനി പൂർത്തീകരിക്കുവാനുള്ളത്. താൽകാലിക കുഴിയടയ്ക്കൽ നടത്തിയ ഈ ഭാഗത്തെ കല്ലുകളെല്ലാം ഇളകി വാഹന ഗതാഗതവും കാൽ നട യാത്രയും ഇപ്പോൾ കൂടുതൽ ദുരിതമായിരിക്കുകയാണ്. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama