go

വടക്കനാട് കൊമ്പനു പിന്നാലെ മുട്ടിക്കൊമ്പനും ചില്ലിക്കൊമ്പനും ; നശിപ്പിച്ചത് മുപ്പതോളം തെങ്ങുകൾ

Wayanad News
വള്ളുവാടി പുന്നക്കാട്ട് മേരിയുടെ തെങ്ങുകള്‍ കാട്ടുകൊമ്പന്‍മാര്‍ നശിപ്പിച്ച നിലയില്‍
SHARE

ബത്തേരി∙ കാട്ടുകൊമ്പൻമാർ വടക്കനാട് വള്ളുവാടി മേഖലകളിലെ കൃഷിയിടങ്ങളിൽ വലിയ നാശം വിതയ്ക്കുന്നു. റേഡിയോ കോളർ ഘടിപ്പിച്ച  വടക്കനാട് കൊമ്പന് പിന്നാലെ മുട്ടിക്കൊമ്പൻ, ചില്ലിക്കൊമ്പൻ എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ട് കാട്ടാനകൾ കൂടി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 

Wayanad News
വള്ളുവാടി പ്രദേശത്ത് കാട്ടുകൊമ്പന്‍മാര്‍ കൃഷിനാശം വരുത്തിയതില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വള്ളുവാടി, കുളത്തൂർകുന്ന്,നിരപ്പത്ത്, തോരാമംഗലം എന്നിവിടങ്ങളിലെ ഏഴ് കർഷകരുടെ 30 തെങ്ങുകൾ കാട്ടാനകൾ കുത്തിമറിച്ചിട്ടു. സംഭവത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല വഹിക്കുന്ന അജിത്.കെ.രാമൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി. ഡി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രതിഷേധക്കാരുമായി ചർച്ച നടത്തി. 

കെ.ശശാങ്കൻ, കെ.ശോഭൻകുമാർ, എ.കെ. കുമാരൻ,ടി. കെ.ശ്രീജൻ,ഫാ.വർഗീസ് മണ്ട്രത്ത്, എം. കെ.മോഹനൻ, എ. കെ. സരോജിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രദേശത്ത് ഉടൻ 10 വാച്ചർമാരെ നിയോഗിക്കാമെന്നും ആനയിറങ്ങുന്ന കടവുകളിൽ ശക്തമായ കാവലേർപ്പെടുത്താനും തീരുമാനമായി. റബർ ബുള്ളറ്റുകൾ ഉപയോഗിച്ച ആനകളെ തുരത്തുന്നതിനും നടപടി സ്വീകരിക്കും. ചെരുംപുറത്ത് മേഴിസിയുടെ 5 തെങ്ങ്, കൊല്ലിവയൽ മത്തായിയുടെ 6 തെങ്ങ്, പാലക്കാട്ടിൽ ഗോപാലകൃഷ്ണന്റെ 5തെങ്ങ്,പൂക്കോളയിൽ കുര്യന്റെ 3തെങ്ങ്, ചെരുംപുറത്ത് വർഗീസിന്റെ 3 തെങ്ങ്, പുന്നക്കാട്ടിൽ മേരിയുടെ 5 തെങ്ങ് എന്നിങ്ങനെയാണ് നശിപ്പിക്കപ്പെട്ടത്. 

പള്ളിവയലിൽ വടക്കനാട് കൊമ്പൻ

പള്ളിവയൽ മേഖലയിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 30 തെങ്ങുകൾ വടക്കനാട് കൊമ്പനും നശിപ്പിച്ചു. മാത്യു കൈനിക്കൽ, മെൽബിൻ കുറുമ്പാലക്കാട്ട്, സുരേഷ് വെള്ളക്കെട്ട് , ദാമോദരൻ പള്ളിവയൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വലിയ നാശം വരുത്തിയത്. പ്രശ്ന പരിഹാരം ഉടനുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് രൂപം നൽകുമെന്ന്  നൂൽപുഴ യുഡിഎഫ് കൺവീനർ ബെന്നി കൈനിക്കൽ പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama