go

റോഡ് അടച്ചിട്ട് മാസങ്ങൾ; നാട്ടുകാർ പെരുവഴിയിൽ

 അത്തിച്ചാൽ-കൃഷ്ണഗിരി   റോഡ് നിർമാണം നിലച്ചപ്പോൾ.
അത്തിച്ചാൽ-കൃഷ്ണഗിരി റോഡ് നിർമാണം നിലച്ചപ്പോൾ.
SHARE

അമ്പലവയൽ ∙ യാത്ര സൗകര്യം നിഷേധിച്ചുള്ള  റോഡ് നിർമാണം അനന്തമായി നീളുന്നതിന് എതിരെ പ്രതിഷേധം. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തുന്ന അത്തിച്ചാൽ - കൃഷ്ണഗിരി റോഡാണ് ഒരു വർഷത്തോളമായിട്ടും   നിർമാണം തീരാതെ നീളുന്നത്. റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ട് മാസങ്ങളായി.  റോഡ് പൂർത്തിയാക്കാനും ഗതാഗതം  പുനഃസ്ഥാപിക്കാനും നടപടി ഇല്ലെന്നാണ് പരാതി.  8 കോടിയിലേറെ രൂപ ചെലവഴിച്ചുള്ള കേന്ദ്ര പദ്ധതിയാണിത്.

റോഡിൽ ഗതാഗതം നിലക്കുകയും നിർമാണം നടക്കാതിരിക്കുകയും ചെയ്യാത്തതിൽ അധികൃതർ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കലുങ്ക്, ഓവു ചാലുകൾ, റോഡിൽ കയറ്റം കുറയ്ക്കൽ തുടങ്ങിയ എല്ലാം ഉൾപ്പെട്ടതാണ്   പദ്ധതി. റോഡ് നിർമാണ തുടങ്ങിയപ്പോൾ ഇൗ റൂട്ടിലൂടെ സർവീസ് നടത്തിയിരുന്ന  ബസ് സർവീസ് നിർത്തി.  ഇതോടെ യാത്രക്കാരും സ്കൂൾ വിദ്യാർഥികളും ബുദ്ധിമുട്ടിലായെങ്കിലും  റോഡ് പണി വേഗത്തിൽ   പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും . എന്നാൽ നിർമാണം നീണ്ടു പോയതോടെ  റോഡ് ഉപയോഗിച്ചിരുന്ന പലരും വാഹനം പുറത്തിറങ്ങാൻ കഴിയാതെ മറ്റു യാത്ര സൗകര്യങ്ങളും ഇല്ലാതെ കുടുങ്ങി.

നിർമാണം നടക്കുന്നില്ല

മാസങ്ങളായി പൂർണമായും ഗതാഗതം നിലച്ച റോഡിൽ ഇപ്പോൾ ഒരു നിർമാണവും  നടക്കുന്നില്ല. അത്തിച്ചാൽ മുതലുള്ള കുറച്ച് ഭാഗം ടാർ ചെയ്തു. കുറച്ച് ഭാഗം കല്ലിട്ട നിലയിലും കയറ്റം കുറയ്ക്കുന്നതിനുള്ള ചില ഭാഗങ്ങൾ റോഡ് കുഴിച്ച നിലയിലുമാണ് നിലവിൽ. നിർമാണം നടത്തുന്ന  കോൺട്രാക്ടർ  നിർമാണം  അവസാനിപ്പിച്ചതായാണ്  ലഭിക്കുന്ന വിവരം. മതിയായ യന്ത്രസാമഗ്രികൾ ഇല്ലാതെയാണ് നടത്തിയതെന്നും ആക്ഷേപമുണ്ട്. 

യാത്രാ ദുരിതം പരിഹരിക്കണം

അത്തിച്ചാൽ-കാരച്ചാൽ റോഡിന്റെ നിർമാണം  വേഗത്തിൽ പൂർത്തിയാക്കി  യാത്ര ദുരിതം പരിഹരിക്കണമെന്ന് അത്തിച്ചാൽ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസി‍‍ഡന്റ് ഷിജു ജോസഫ് അധ്യക്ഷത വഹിച്ചു. ലിജോ ചാക്കോ, ബിജു തോട്ടാനിയിൽ, അനീഷ് സേവ്യർ, വിവിന്റ്, സെ‍ബാസ്റ്റ്യൻ, കെ.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama