go

കബനി റിവർവാലി പദ്ധതിയിലെ കടം എഴുതിത്തള്ളുന്നു

SHARE

കൽപറ്റ ∙ കബനി റിവർവാലി പദ്ധതിയിലെ കാർഷിക കടം എഴുതിത്തള്ളാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വയനാട്ടിലെ കൃഷിമേഖലയുടെ പുനർജനിക്ക് ഊർജമേകും. ജില്ലയിലെ 3496 കർഷകർക്കാണു പുതിയ തീരുമാനപ്രകാരം ഇളവു ലഭിക്കുക. ആകെ 1.17 കോടി രൂപ എഴുതിത്തള്ളാനാണു മന്ത്രിസഭാ തീരുമാനം. വരൾച്ചയും തുടർന്നുണ്ടായ പ്രളയവും കാരണമുണ്ടായ കൃഷിനാശം കണക്കിലെടുത്താണു തീരുമാനം. കബനിയുടെ നീരൊഴുക്ക് ഭാഗങ്ങളായിരുന്ന വയനാട് ജില്ലയിലെ 76 ശതമാനം പ്രദേശങ്ങളിലെ കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്.

കബനീതടത്തിലെ മണ്ണൊലിപ്പ് തടയുന്നതിനായി മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണു പദ്ധതി പ്രകാരം വായ്പ നൽകിയിരുന്നത്. കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്ക് മണ്ണ് ഒഴുകിപ്പോകുന്നത് തടയുന്നതും അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടുന്നതും ലക്ഷ്യങ്ങളായിരുന്നു. വായ്പയുടെ പകുതി സർക്കാർ ഏറ്റെടുക്കുന്നതായിരുന്നു രീതി. പകുതി തുക 6 ശതമാനം പലിശനിരക്കിൽ 12 വർഷത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. 2013 ൽ ഈ പദ്ധതി അവസാനിപ്പിച്ചു. പിന്നീട്, കബനീതട സംരക്ഷണത്തിനായി പല പദ്ധതികളും ആവിഷ്കരിച്ചുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ആകെ 85 ലക്ഷം രൂപയുടെ വായ്പയും പിഴപ്പലിശയുമാണ് കബനീ റിവർ വാലി പദ്ധതിയിൽ സർക്കാർ എഴുതിത്തള്ളുന്നത്. പ്രളയത്തിലും ഉരുൾപൊട്ടലിലും 2391.43 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടിൽ ആകെയുണ്ടായത്. വയനാടിന്റെ സാമ്പത്തികഭദ്രതയുടെ ആണിക്കല്ലായ ടൂറിസം, കൃഷി മേഖലകൾ പാടെ തകർന്നു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ നശിച്ചതിലൂടെ മാത്രം 2.9 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കൃഷിമേഖലയിലെ നഷ്ടം 1038 കോടി രൂപ കവിഞ്ഞു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama