go

മെഡിക്കൽ കോളജ്: റിപ്പോർട്ട് ഗൂഢാലോചനയുടെ ഭാഗം

SHARE

കൽപറ്റ ∙ മെഡിക്കൽ കോളജ് ഭൂമിയിൽ പ്രകൃതി ദുരന്തത്തിന് സാധ്യതയെന്ന ജിയോളജിക്കൽ സർവെയുടെ കണ്ടെത്തൽ ചില ഗൂഢാലോചനയുടെ ഭാഗവും തൽപര കക്ഷികളെ സഹായിക്കാനുളളതാണെന്നും ജനതാദൾ ലെഫ്റ്റ് ജില്ലാ കൺവൻഷൻ ആരോപിച്ചു. പ്രദേശം പരിസ്ഥിതി ലോലമാണെന്ന പ്രഖ്യാപനത്തിൽ ട്രസ്റ്റിന്റെ നിലപാട് വ്യക്തമാക്കണം. 

10% സാമ്പത്തിക സംവരണം നടപ്പാക്കിയ കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പി.കെ. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ദയാൽ പോൾ, അജീബ് റഹ്മാൻ, ത്രേസ്യാമ്മ വർഗീസ്, കെ.പി. ഗോപാലൻ, പി.സി. ശ്രീധരൻ, കെ.ജി. അരുൺകുമാർ, കെ.എം. കൃഷണൻകുട്ടി, വി. ഗംഗാധരൻ, ലൂസി ജോർജ്, എം.എസ്. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama