go

ഗോരക്ഷാ പ്രതിരോധ കുത്തിവയ്പ് ക്യാംപുകൾ 14 മുതൽ

SHARE

കൽപറ്റ ∙ മൃഗസംരക്ഷണ വകുപ്പിന്റെ ഇത്തവണത്തെ ഗോരക്ഷാ പ്രതിരോധ കുത്തിവയ്പ് ക്യാംപുകൾ 14ന് തുടങ്ങുമെന്ന് ജില്ലാ കോ–ഓർഡിനേറ്റർ ഡോ. വിന്നി ജോസഫ്, ഡോ. ദിലീപ് ഫൽഗുനൻ എന്നിവർ അറിയിച്ചു. കന്നുകാലികൾക്കും പന്നികൾക്കുമാണ്  കുത്തിവയ്പ്പെടുക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി കുത്തിവയ്പ്പു നൽകും. 4 മാസത്തിനു മുകളിൽ പ്രായമുള്ളവയും ആരോഗ്യമുള്ളതുമായ ഉരുക്കൾ‌ക്കു കുത്തിവയ്പ് എടുക്കണം. ആരോഗ്യമില്ലാത്തവയും പൂർണ ഗർഭിണികളുമായ ഉരുക്കളെ പ്രതിരോധ കുത്തിവയ്പ്പിൽ നിന്നൊഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. മൃഗമൊന്നിന് 10 രൂപ നിരക്കിൽ ഇൗടാക്കും. പട്ടികവർഗ വിഭാഗത്തിൽ പെട്ട കർഷകർ ഫീസ് സൗജന്യമാണ്. 

കുളമ്പു രോഗത്തിനെതിരെ ജാഗ്രത പാലിക്കണം

അയൽസംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന ഉരുക്കളിൽ കുളമ്പു രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെന്നും ഇൗ സാഹചര്യത്തിൽ രോഗത്തിനെതിരെ കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. രോഗലക്ഷണങ്ങളുള്ള ഉരുക്കളെ ജില്ലയിലേക്കു കൊണ്ടുവരരുത്. അവശരായ മൃഗങ്ങളിൽ കുളമ്പുരോഗം, കുരലടപ്പൻ രോഗങ്ങൾ വരാൻ സാധ്യതയേറെയാണ്.

പ്രതിരോധ കുത്തിവയ്പ്പെടുത്താൽ ഇൗ രോഗങ്ങളെ പ്രതിരോധിക്കാനാകും. വനവുമായി ചേർന്നു കിടക്കുന്ന മേഖലകളിലെ ഉരുക്കളെ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കണം. ജില്ലയിൽ ആകെയുള്ളത് 72677 കന്നുകാലികൾ, 5166 പോത്തുകൾ, 3577 പന്നികൾ. കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം 14ന് രാവിലെ 11ന് തരിയോട് സ്വദേശി സജിയുടെ ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിർവഹിക്കും.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama