go

വൈദ്യുതി അപകടം: നഷ്ടപരിഹാരം വൈകരുതെന്ന് കലക്ടർ

SHARE

കൽപറ്റ ∙ വൈദ്യുതി അപകടങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന്  കലക്ടർ എ.ആർ.  അജയകുമാർ നിർദേശം നൽകി. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കലക്ടർ ചെയർമാനും കെഎസ്ഇബി ഡപ്യുട്ടി ചീഫ് എൻജിനിയർ  കൺവീനറുമായി രൂപംകൊണ്ട ജില്ലാ വൈദ്യുത അപകട നിവാരണ സമിതി യോഗത്തിലാണ് തീരുമാനം. 

ഭൂഗർഭ വൈദ്യുതി കേബിളുകൾ കടന്നു പോവുന്ന ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. മറ്റു ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ വൈദ്യുത അപകടങ്ങൾ കുറവാണ്. 2014 ഒക്ടോബറിന് ശേഷം 57 വൈദ്യുത അപകടങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്  ശ്രദ്ധ കുറവും വൈദ്യുതി അപകടങ്ങളെ കുറിച്ചുള്ള അജ്ഞതയും കാരണമാണ് മരണങ്ങൾ ഏറെയും സംഭവിച്ചത്. 18,51,553 രൂപ നഷ്ടപരിഹാരമായി ഇതുവരെ നൽകി. കെഎസ്ഇബി ഡപ്യുട്ടി ചീഫ് എൻജിനിയർ എം.പി.  ശ്യാംപ്രസാദ്, പിഡബ്ല്യുഡി, പെ‍ാലീസ് ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama