go

തരുവണ – നിരവിൽപുഴ റോഡ്; അറ്റകുറ്റപ്പണി ഇന്നു മുതൽ ഊർജിതമാക്കുമെന്ന് അധികൃതർ

SHARE

പടിഞ്ഞാറത്തറ ∙ മാനന്തവാടി - പക്രംതളം റോഡിലെ  തകർന്ന തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗം നന്നാക്കുന്ന ജോലികൾ ഇന്നു മുതൽ  ഊർജിതമാക്കുമെന്ന് അധികൃതരുടെ ഉറപ്പ്.  റോഡ് ആക്‌ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ഇന്നലെ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം.

റോഡിൽ ലെവലൈസ്ഡ് ടാറിങ് അടക്കമുള്ള പണികൾ നിലച്ചതിനെ തുടർന്ന്  ദുരിതത്തിലായ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച്‌ സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചിരുന്നു. പണികൾ നിലച്ച ഭാഗത്ത് കുഴിയടയ്ക്കൽ ടാറിങ് പണിക്കാണ് ഇന്നു തുടക്കം കുറിക്കുക. ആ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാനും തീരുമാനമായി.  സാബു ആന്റണി, മൂസ, ഇബ്രാഹിം കൈപ്പാണി, പി.ടി.മത്തായി, കെ.മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും കരാറുകാരനും ചർച്ചയിൽ പങ്കെടുത്തു.

കാവുംമന്ദം ∙ തരുവണ -നിരവിൽപുഴ റോഡ് പണിയിൽ കരാറുകാരനും, ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച്  വേഗം പണിപൂർത്തിയാക്കണമെന്ന്  വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്‍ലിം ലീഗ്  കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. മൊയ്‌തുഹാജി അധ്യക്ഷത വഹിച്ചു. നിസാർ അഹമ്മദ്‌, പി. കെ. അസ്മത്, പി. കെ. അമീൻ, കെ. അബ്ദുല്ലഹാജി, ഉസ്മാൻ പള്ളിയൽ, പി. മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.

തരുവണ– നിരവിൽപുഴ റോഡ്: പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ ഓഫിസ് ഉപരോധം 14 ന്

മാനന്തവാടി ∙  തരുവണ– നിരവിൽപുഴ മാനന്തവാടി റോഡ് നിർമാണത്തിലെ കാലതാമസത്തിനെതിരെ 14ന് ആക്ഷൻ കമ്മിറ്റി കൽപറ്റയിലെ പി‍ഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസ് ഉപരോധിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തരുവണ മുതൽ കാത്തിരങ്ങാട് വരെയുള്ള 10 കിലോമീറ്റർ റോഡ് വീതി കൂട്ടി ടാറിങ് ചെയ്യുന്നതിനു 10 കോടി രൂപ വകയിരുത്തിയിരുന്നു. ഒന്നര വർഷത്തിലേറെയായി നിർമാണം ആരംഭിച്ചിട്ടും പകുതിപോലും പൂർത്തിയാക്കാൻ കരാറുകാരനു സാധിച്ചിട്ടില്ല. ഇപ്പോൾ പ്രവൃത്തികൾ മുഴുവൻ നിലച്ച സ്ഥിതിയിലാണ്. 

കരാറുകാരന്റെ അനസ്ഥയ്ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. ഓഫിസ് ഉപരോധത്തിനു ശേഷവും നടപടിയില്ലങ്കിൽ കരാറുകാരന്റെ വീട്ടിലേക്ക് മാർച്ചും അനിശ്ചിതകാല റോഡ് ഉപരോധവും നടത്തുമെന്നു ഭാരവാഹികളായ സാബു പി. ആന്റണി, കൈപ്പാണി ഇബ്രായി, എ. ബാവ തുടങ്ങിയവർ അറിയിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama