go

കെഎസ്ടിഎ ജില്ലാ സമ്മേളനം നാളെ മുതൽ

SHARE

കൽപറ്റ ∙ കെഎസ്ടിഎ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 12ന് രാവിലെ 10.15ന് ‍ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന നിർവാഹക സമിതി അംഗം എൻ.എ. വിജയകുമാർ എന്നിവർ അറിയിച്ചു. 

ഗുരുകാരുണ്യ എൻഡോവ്മെന്റ് വിതരണം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനവും വൈകിട്ടു 3ന് നവോത്ഥാന സദസ്സും നടക്കും. തുടർന്ന് 4.30ന് അമ്പലവയൽ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഗോത്രബന്ധു അധ്യാപകർ പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശേഖരിച്ച 1 ലക്ഷം രൂപ ചടങ്ങിൽ കൈമാറും. 13ന് രാവിലെ 10.30ന് സൗഹൃദ സമ്മേളനം നടക്കും. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama