go

മന്ത്രി സുധാകരന്റെ നടപടി വേദനാജനകം

SHARE

കൽപറ്റ ∙ ശബരിമല തന്ത്രിയെ ബ്രഹ്മ രാക്ഷസൻ എന്ന്  അധിക്ഷേപിച്ച മന്ത്രി സുധാകരന്റെ നടപടി അത്യന്തം വേദനാജനകമാണെന്നും മന്ത്രിയുടെ തുടരെത്തുടരെയുള്ള ഇത്തരം അവഹേളനം ബ്രാഹ്മണ വിഭാഗത്തെ സമൂഹത്തിൽ ഇടിച്ചുതാഴ്ത്തുന്ന ഹീനമായ നടപടിയാണെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി ആരോപിച്ചു. 

ഉത്തര മേഖലാ സെക്രട്ടറി   ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി   ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഏറാഞ്ചേരി നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.  എം. ഈശ്വരൻ മാടമന,   കേശവൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, ശാന്ത അന്തർജനം,  വത്സല അന്തർജനം, പ്രതാപൻ മൂസത് എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama