go

വനപാതകളിൽ അനധികൃത രാത്രി സവാരിയെന്നു പരാതി

Wayanad News
തിരുനെല്ലിയിലെ വനപാതകളിൽ രാത്രിയിൽ സഞ്ചാരികളുമായി പോകുന്ന വാഹനം
SHARE

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ വനപാതകളിൽ  അനധികൃത  രാത്രി സവാരി നടത്തുന്നതായി പരാതി. 

സ്വകാര്യ റിസോർട്ടുകളിൽ  എത്തുന്നവർക്ക് വേണ്ടി നടത്തുന്ന ഇത്തരം യാത്രകൾക്ക് എതിരെ നാട്ടുകാർ വനപാലകർക്ക് പരാതി നൽകിയിട്ടുണ്ട്. 

 വനപാലകർ റിസോർട്ട്  ഉടമകൾ അനധികൃതമായി നടത്തുന്ന സവാരിക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾ രാത്രിയിൽ ടോർച്ച് തെളിച്ച് മൃഗങ്ങളെ കാണുകയും മാനുകൾക്കും മറ്റും ഭക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. ഇത് അപ്പപ്പാറ അടക്കമുള്ള പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനും ഇടയാക്കുന്നുണ്ട്.

 രാത്രി സവാരി തുടർന്നാൽ വാഹനങ്ങൾ തടയാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. വനത്തിലൂടെ രാത്രി സവാരി നടത്തുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ ആർ. കീർത്തി പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama