go

ചാമപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി: കൃഷി നശിപ്പിച്ചു

wayanad news
ചാമപ്പാറയിൽ കാട്ടാന നശിപ്പിച്ച നെടുന്താനത്ത് ബ്രിജീത്തയുടെ തോട്ടം.
SHARE

പുൽപള്ളി ∙ കന്നാരംപുഴ കടന്ന് ചാമപ്പാറയിലെത്തിയ കാട്ടാന വൻതോതിൽ കൃഷി നശിപ്പിച്ചു. നെടുന്താനത്ത് ബ്രിജീത്ത, പ്ലാവനാക്കുഴി ഷിബു എന്നിവരുടെ സ്ഥലത്താണ് വൻ കൃഷിനാശമുണ്ടായത്. കർഷകർ സ്വന്തമായി സ്ഥാപിച്ച വൈദ്യുതി വേലികളും തകർത്തു. വനംവകുപ്പിന്റെ വേലി പൊട്ടിച്ചെറിഞ്ഞ ശേഷമാണ് ഇവരുടെ സ്ഥലത്തിനരികിലുണ്ടായിരുന്ന വേലിയും തകർത്തത്. 4 തവണയായി ബ്രിജീത്തയുടെ സ്ഥലത്ത് 300 വാഴയും കവുങ്ങ്, ജാതി എന്നിവയും നശിപ്പിച്ചു. 3 തവണ അപേക്ഷ നൽകിയിട്ടും സഹായമൊന്നും ലഭിക്കാത്ത അനുഭവമാണ് കൃഷിക്കാരുടേത്.

കർണാടക വനത്തിൽ നിന്നെത്തുന്ന ആനകളാണെങ്കിലും നഷ്ടപരിഹാരം നൽകാൻ അവരും തയാറല്ല. ഇപ്പോൾ നാട്ടിലിറങ്ങുന്ന ആന കാവൽക്കാർക്കും ഭീഷണിയാകുന്നുണ്ട്. പടക്കം പൊട്ടിക്കുകയോ, ടോർച്ച് തെളിക്കുകയോ ചെയ്താൽ നിമിഷങ്ങൾക്കകം ആന കാൽ ചുവട്ടിലെത്തുമെന്ന് വാച്ചർമാർ പറയുന്നു. റോഡ് വഴി കറങ്ങുന്ന ആനയുടെ മുന്നിൽ നിന്ന് പലപ്പോഴും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു. 2 മാസമായി ഈ കൊമ്പനാണ് അതിർത്തി പ്രദേശങ്ങളിൽ ഭീതി പരത്തുന്നത്.

വനത്തിൽ നിന്നിറങ്ങി ദിർഘദൂരം സഞ്ചരിക്കുന്ന ഈ ആന അടുത്തിടെയാണ് ഈ പ്രദേശത്തെത്തിയത്. സന്ധ്യ കഴിഞ്ഞാൽ വണ്ടിക്കടവ് മുതൽ കൊളവള്ളി വരെയുള്ള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കൃഗന്നൂർ, കബനിഗിരി ഭാഗത്ത് പുള്ളിപ്പുലിയേയും കണ്ടവരുണ്ട്. രാത്രി നാട്ടുകാരും വനപാലകരും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. കബനി കടന്നെത്തിയ പുള്ളിപ്പുലി ഇവിടെ തന്നെയുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama