go

ചൂടുതണുപ്പിച്ചു വേനൽമഴ

wayanad news
കഴിഞ്ഞ ദിവസം നടവയലിൽ പെയ്ത മഴയിൽ ഒഴുകിപ്പോയ കാപ്പിക്കുരു.
SHARE

പനമരം ∙ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ കർഷകരെ ചതിച്ചു. കഴിഞ്ഞ ദിവസം ജില്ലയുടെ ചുരുക്കം ചില ഭാഗത്ത് പെയ്ത കനത്ത മഴ കർഷകർക്ക് വിനയായി. വൈകിട്ട് 4 മണിക്ക് ശേഷം പെട്ടെന്ന് ഉണ്ടായ മഴയിൽ കർഷകരിൽ പലരും ഉണക്കാൻ ഇട്ടിരുന്ന കാപ്പിയും, നെല്ലും, കുരുമുളകും മഴയിൽ നശിച്ചു. കാൽ മണിക്കൂറിലേറെ നിന്നു പെയ്ത ശക്തമായ മഴയിൽ പറിച്ച് ഉണക്കി കൂട്ടിയിട്ടിരുന്ന കാപ്പിക്കുരു ഒഴുകിപ്പോയ കർഷകരുമുണ്ട്.

ഉൽപന്നങ്ങൾ വാരിക്കൂട്ടാൻ സമയം കിട്ടാത്തതാണ് വലിയ കളങ്ങളിൽ ഉണക്കിസൂക്ഷിച്ച കാപ്പിയടക്കമുള്ളവ ഒഴുകി പോകാൻ കാരണം. നടവയൽ പോലുള്ള പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ പകൽ സമയത്തെ ചൂടിന് താത്കാലിക ആശ്വാസമായി നേരത്തെ തന്നെ ലഭിച്ച വേനൽമഴ ഏറെ ഉപകാരപ്രദമാണെങ്കിലും നെല്ല്, കാപ്പി, അടയ്ക്ക, കുരുമുളക്, കൊക്കോ തുടങ്ങിയ വിളവെടുപ്പ് നടക്കുന്ന സമയത്ത് മഴ പെയ്തത് കർഷകർക്ക് ദുരിതമായിട്ടുണ്ട്.

പ്രളയത്തെ തുടർന്ന് രണ്ടാം തവണ കൃഷിയിറക്കിയ നെൽക്കർഷകരുടെ പലരുടെയും കൊയ്ത്ത് ഇപ്പോഴാണ് നടക്കുന്നത്. നെല്ല് വിളഞ്ഞെങ്കിലും കൊയ്ത്തിന് യന്ത്രങ്ങൾ സമയത്ത് ലഭിക്കാത്തതും തൊഴിലാളി ക്ഷാമവും ആണ് കർഷകർക്ക് വിനയാകുന്നത്. ഡിസംബറിൽ കാപ്പി പൂത്ത നടവയൽ പ്രദേശത്തെ തോട്ടങ്ങളിലെ വിളവെടുപ്പ്‌ ഇപ്പോഴാണ് നടക്കുന്നത്. ശക്തമായ മഴയാണ് പെയ്തതെങ്കിലും കാറ്റും ഇടിമിന്നലും ഉണ്ടാകാത്തത് രക്ഷയായി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama