go

നവീകരിച്ച സ്വതന്ത്രമൈതാനവും ‌ക്ലോക്ക് ടവറും ഉദ്ഘാടനം ചെയ്തു

  Wayanad News
ബത്തേരിയിൽ നവീകരിച്ച സ്വതന്ത്രമൈതാനത്തിന്റെയും പുതുതായി സ്ഥാപിച്ച ക്ലോക്ക് ടവറിന്റെയും ഉദ്ഘാടനം കലക്ടർ എ.ആർ. അജയകുമാർ നിർവഹിക്കുന്നു.
SHARE

ബത്തേരി ∙ നഗരസഭ പുതുക്കിപ്പണിത സ്വതന്ത്രമൈതാനവും പുതുതായി നിർമിച്ച ക്ലോക്ക് ടവറും കലക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചെലവിലാണ് നവീകരണപ്രവൃത്തികൾ നടത്തിയത്. രാംജിത് ബിൽഡേഴ്സാണ് ക്ലോക്ക് ടവർ സൗജന്യമായി നിർമിച്ചു നൽകിയത്. നഗരസഭാധ്യക്ഷൻ ടി.എൽ. സാബു അധ്യക്ഷത വഹിച്ചു.

ഉപാധ്യക്ഷ ജിഷാ ഷാജി,  സ്ഥിരസമിതി അധ്യക്ഷൻമാരായ സി.കെ.സഹദേവൻ, എൽസി പൗലോസ്, ബാബു അബ്ദുറഹ്മാൻ, പി.കെ. സുമതി, വിവിധ രാഷ്്ട്രീയ കക്ഷി പ്രതിനിധികളായ കെ.ജെ. ദേവസ്യ, പി.ജി. സോമനാഥൻ, പി.എം. അരവിന്ദൻ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വൈ. മത്തായി, എം.ജി. ജയ്ജിത്ത്, സൂപ്രണ്ട് ഇൻചാർജ് വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ്  ബഹിഷ്കരിച്ചു

ബത്തേരി ∙ സ്വതന്ത്രമൈതാന നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ചതായി നഗരസഭയിലെ യുഡിഎഫ് അംഗങ്ങളുടെ യോഗം അറിയിച്ചു. ക്ലോക്ക്് ടവറിൽ ബിസിനസ് പരസ്യം സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട സാങ്കേതിക നടപടികൾ പാലിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

വ്യക്തി എന്ന നിലയിൽ ക്ലോക്ക് ടവർ സ്ഥാപിക്കുമെന്നാണ് ബോർഡ് യോഗത്തിൽ അറിയിച്ചിരുന്നതെന്നും എന്നാൽ സ്ഥാപനത്തിന്റെ പേര് സ്ഥാപിച്ചതിലൂടെ അഴിമതിയുണ്ടെന്നും നേതാക്കൾ ആരോപിച്ചു. പരസ്യം സ്ഥാപിക്കുമ്പോൾ ടെൻഡർ ചെയ്യേണ്ടതുണ്ട്. 

എന്നാൽ നഗരസഭാധ്യക്ഷൻ ഭരണസമിതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ഉടൻ രാജി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് കൗൺസിലർമാരായ എൻ.എം.വിജയൻ, പി.പി. അയൂബ്, രാധാ രവീന്ദ്രൻ, ഷെറീന അബ്ദുല്ല, ഷബീർ അഹമ്മദ്, ആർ. രാജേഷ്കുമാർ, ബാനു പുളിക്കൽ, ബിന്ദു സുധീർബാബു എന്നിവർ പ്രസംഗിച്ചു.

‘ആരോപണങ്ങൾ  അടിസ്ഥാനരഹിതം’

സ്വതന്ത്രമൈതാനത്ത് ക്ലോക്ക് ടവർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബത്തേരിയുടെ വികസനത്തിൽ വിളറി പൂണ്ടിട്ടാണെന്നും ഭരണപക്ഷ അംഗങ്ങളുടെ യോഗം കുറ്റപ്പെടുത്തി. സ്വതന്ത്രമൈതാനത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് യുഡിഎഫിന്റെ രാഷ്ട്രീയ ഗതികേടാണ്.

പൊട്ടിത്തകർന്ന് നാശോൻമുഖമായി കിടന്ന മൈതാനം പ്രൗഡഗംഭീരമായി പുതുക്കി പണിയുകയാണ് ഭരണസമിതി ചെയ്തത്. ക്ലോക്ക് ടവർ പണിയുന്നതിനടക്കം കൗൺസിൽ ചേർന്ന് പൊതു തീരുമാനമെടുത്തതാണ്. സൗജന്യമായി ടവർ നിർമിച്ചു നൽകിയ രാംജിത് ബിൽഡേഴ്സിന്റെ പേര് ചുവട്ടിൽ സ്ഥാപിച്ചതിൽ അപാകത കാണാൻ കഴിയില്ല.

ബത്തേരിയിൽ തന്നെ ഗാന്ധിപ്രതിമ, കുടിവെള്ള ടാങ്കും മരവും, അസംപ്ഷൻ ബസ് ബേ എന്നിവിടങ്ങളിലെല്ലാം നിർമിച്ചവരുട പേരുണ്ട്.  യോഗത്തിൽ നഗരസഭാധ്യക്ഷൻ ടി. എൽ. സാബു, ഉപാധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അംഗങ്ങളായസി. കെ. സഹദേവൻ, ബാബു അബ്ദുറഹ്മാൻ, എൽസി പൗലോസ്, പി. കെ. സുമതി എന്നിവർ പ്രസംഗിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama