go

തൃശ്ശിലേരിയിൽ കടുവ പശുവിനെ കൊന്നു; നാട്ടുകാർ വനപാലകരെ തടഞ്ഞു

 വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് തൃശ്ശിലേരിയിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ.
വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് തൃശ്ശിലേരിയിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ.
SHARE

മാനന്തവാടി ∙  തൃശ്ശിലേരി മുത്തുമാരിയിൽ വയലിൽ മേയാൻ വിട്ട  പശുവിനെ കടുവ  കടിച്ചു കൊന്നു. ഇന്നലെ ഉച്ചയോടെ കൂനാനിക്കൽ അപ്പച്ചന്റെ രണ്ടര വയസ്സായ  ഗർഭിണിയായ പശുവിനെയാണു കടുവ  കൊന്നത്. പശു അമറുന്നതു കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് കടുവ തിരികെ പോയത്. വിവരമറിഞ്ഞ് എത്തിയ ബേഗൂർ റേഞ്ച് ഓഫിസർ അബ്ദുൽ സമദ്, തൃശ്ശിലേരി സെഷൻ ഫോറസ്റ്റർ ടി.ആർ.സന്തോഷ്, ബീറ്റ് ഗാർഡ് ഓഫിസർമാരായ ടി.ബി.സത്യൻ, രതീഷ്കുമാർ, കെ.മുകുന്ദൻ  എന്നിവരെ നാട്ടുകാർ തടഞ്ഞു. 

 തൃശ്ശിലേരിയിൽ കടുവയുടെ അക്രമണത്തിൽ ചത്ത പശു
തൃശ്ശിലേരിയിൽ കടുവയുടെ അക്രമണത്തിൽ ചത്ത പശു

തുടർന്നു നടന്ന ചർച്ചയിൽ നഷ്ടപരിഹാരമായി 50, 000 രൂപ നൽകുമെന്ന് ഉറപ്പ് നൽകി. പകുതി തുക ഇന്നു തന്നെ നൽകും. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കും. വെറ്റനറി സർജൻ ഡോ. ജവഹർ  സ്ഥലത്തെത്തി പശുവിന്റെ ജഡം പരിശോധിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പരിഹാരം ഉണ്ടായില്ലെങ്കിൽ ഡിഎഫ്ഒ ഓഫിസ് ഉപരോധം ആരംഭിക്കാനും  തീരുമാനിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama