go

ജില്ലയിൽ 15 കുടുംബാരോഗ്യ കേന്ദ്രങ്ങൾ; 10 എണ്ണം ഉടൻ പ്രവർത്തന സജ്ജമാവും

ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കുന്നു
ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കുന്നു
SHARE

കൽപറ്റ ∙ സംസ്ഥാന സർക്കാർ ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച 15 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 10 എണ്ണം ഉടൻ പ്രവർത്തനസജ്ജമാവും. മേപ്പാടി, അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളും പാക്കം, ബേഗൂർ, വാഴവറ്റ, കുറുക്കൻമൂല, സുഗന്ധഗിരി, എടവക, വെള്ളമുണ്ട, ചീരാൽ, തൊണ്ടർനാട്, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണു പുതിയ പട്ടികയിലുള്ളത്. ഇതിൽ പാക്കം, ബേഗൂർ, വാഴവറ്റ, കുറുക്കൻമൂല, സുഗന്ധഗിരി എന്നിവിടങ്ങളിൽ കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. 

മറ്റിടങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങൾ നവീകരിച്ച്, ഡോക്ടർമാരെ നിയമിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഇതോടെ വൈകിട്ടു വരെ പരിശോധനയും ചികികത്സയും ലഭ്യമാവും. ആശുപത്രികളെ രോഗീസൗഹൃദമാക്കുകയാണു കുടുംബാരോഗ്യ കേന്ദ്രങ്ങൾ. മരുന്നുകളും രോഗനിർണയത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലബോറട്ടറി സംവിധാനങ്ങൾ,  എന്നിവയുമുണ്ടാകും. നിലവിൽ നൂൽപുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. 

പുതുതായി പ്രഖ്യാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം അവലോകനം ചെയ്തു. പ്രഖ്യാപിക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളെല്ലാം ഉടൻ യാഥാർത്ഥ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

എംഎൽഎമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, എഡിഎം കെ.അജീഷ്, ഡിഎംഒ ഡോ. ആർ. രേണുക, ഡപ്യൂട്ടി ഡിഎംഒ ഡോ.നൂന മർജ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് എന്നിവർ പങ്കെടുത്തു. ദേശീയതല അംഗീകാരം നേടിയ നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സാമൂഹികനീതി വകുപ്പിന്റെ പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭൻകുമാർ, മെഡിക്കൽ ഓഫിസർ ഡോ. ദാഹർ മുഹമ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

മെഡിക്കൽ കോളജ‌ിന് സ്ഥലം കണ്ടെത്തും: മന്ത്രി ശൈലജ

അനുയോജ്യമായ സ്ഥലം കണ്ടെത്തി ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ‌് യാഥാർഥ്യമാക്കുമെന്ന്  മന്ത്രി  കെ.കെ. ശൈലജ.  നേരത്തെ ഏറ്റെടുത്ത ഭൂമിയിൽ റോഡ‌് നിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾ  നടന്ന് വരുമ്പോഴാണ‌് നിർമാണവിലക്ക് ഉണ്ടായത‌്.  മെഡിക്കൽ കോളജിന‌് അനുയോജ്യസ്ഥലം കണ്ടെത്താനുള്ള ചർച്ച നടക്കുകയാണ‌്.

അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യവകുപ്പിന്റെ കൈവശമുള്ള പേര്യ ബോയ‌്സ‌് ടൗണിലെ സ്ഥലത്ത്  മെഡിക്കൽ കോളജ് ആരംഭിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അവിടെ അരിവാൾരോഗ പഠന–ഗവേഷണ–ചികിത്സാകേന്ദ്രം ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നത‌ായി മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി തടയാൻ കഴിഞ്ഞത് അഭിമാനകരമെന്ന് മന്ത്രി 

സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കിയതിനെ തുടർന്ന് പകർച്ച രോഗങ്ങളുടെ വ്യാപനം തടയാൻ കഴിഞ്ഞതായി മന്ത്രി കെ.കെ.ഷൈലജ ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാ തല ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.  പകർച്ചവ്യാധികൾ തടയാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.  ശുചിത്വ പരിപാലനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.   

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂട്ടായ പ്രവർത്തന നടത്തിയതു കൊണ്ടാണ് പുരോഗതി കൈവരിക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു.  മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ,   ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്,  എ.ദേവകി, സിസ്റ്റർ  നിമിഷ, ഡോ. നൂന മർജ  എന്നിവർ പ്രസംഗിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama