go

കുരുമുളക് വിലയിടിച്ച് വിയറ്റ്നാം ഇറക്കുമതി

SHARE

കൽപറ്റ ∙ 4 വർഷത്തിനുള്ളിൽ കുരുമുളക് വില നേർപകുതിയിലും താഴെ. വിയറ്റ്നാമിൽ നിന്നുള്ള കുരുമുളക് ഇറക്കുമതിയാണ് വിലക്കുറവിന് കാരണമായി വ്യാപാരികൾ പറയുന്നത്. 2014 അവസാനത്തോടെ കുരുമുളകിന് റെക്കോർഡ് വിലയായി ക്വിന്റലിന് 72,000 രൂപ എത്തിയിരുന്നു. ഈ വില വലിയ കുറവില്ലാതെ കുറേക്കാലം നിലനിൽക്കുകയും ചെയ്തു. എന്നാലിപ്പോൾ ക്വിന്റലിന് 34,000 രൂപയാണ്. 

വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി വർധിച്ചിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ വിയറ്റ്നാം കുരുമുളക് ശ്രീലങ്ക വഴിയാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ശ്രീലങ്കയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് ഇറക്കുതിക്ക് ഇപ്പോൾ വിലക്കുണ്ടെങ്കിലും ശ്രീലങ്കയിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നും വിയറ്റ്നാം കുരുമുളക് വരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായെത്തുന്നത്. വിയറ്റ്നാമിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കുരുമുളക് അയക്കുന്നതിന് 51% നികുതി അടയ്ക്കണം. ശ്രീലങ്ക വഴിയാകുമ്പോൾ 8% മാത്രമാണ്. മറ്റ് രാജ്യങ്ങളിലൂടെ നികുതി വെട്ടിച്ചാണു കുരുമുളക് ഇന്ത്യയിലേക്കെത്തിക്കുന്നത്.  

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama