go

വീണ്ടും 2 നായ്ക്കളുടെ ജഡം

 Wayanad News
കബനി പുഴയിൽ കണ്ടെത്തിയ നായ്ക്കളുടെ അഴുകിയ ജഡം.
SHARE

പനമരം ∙ പുഴകളിൽ ദിനംപ്രതി നായ്ക്കളുടെ ജഡങ്ങൾ കാണുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. ഇന്നലെയും 2 നായ്ക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തി.  ഇതോടെ 5 ദിവസത്തിനുള്ളിൽ 20 നായ്ക്കളുടെ അഴുകിയ ജഡങ്ങളാണ് പനമരം ചെറിയ പുഴയിലും കബനിയിലും പൊങ്ങിയത്.പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്നലെ വരെ കണ്ടെത്തിയ നായ്ക്കളെ മുഴുവൻ ഒറ്റദിവസം കൊന്ന് പുഴയിൽ തള്ളിയതാകാം എന്നാണ് പൊലീസ് പറയുന്നത്.

തെരുവുനായ്ക്കൾ അടക്കമുള്ളവയെ കൂട്ടത്തോടെ കൊന്നു തളളിയതാവാം എന്നാണു പ്രാഥമിക നിഗമനം. വിവരമറിയിച്ചിട്ടും അധികൃതർ സ്ഥലത്ത് എത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപം നായ്ക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പമ്പിങ് നിർത്തിവയ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടത്താത്തത് നിയമവിരുദ്ധം

പനമരം ∙ പുഴയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ നായ്ക്കളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം നടത്താതെ മറവു ചെയ്തത് നിയമ വിരുദ്ധമെന്ന് കബനി പുഴയോര സംരക്ഷണ സമിതി. 20 നായ്ക്കളുടെ അഴുകിയ ജഡം കണ്ടെത്തിയിട്ടും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.

നായ്ക്കളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം നടത്തി മരണ കാര്യം പൊതുജനങ്ങളെ അറിയിക്കേണ്ട ചുമതല ബന്ധപ്പെട്ട അധികൃതർക്കുണ്ട്. യോഗത്തിൽ വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.എസ്. അനിൽകുമാർ, കെ.സി. ജബ്ബാർ, കെ.സി. കുഞ്ഞമ്മദ്, കദർക്കുട്ടി കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama