go

സർക്കാരിന്റെ 1,000ദിനം: ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം 21ന്

SHARE

കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ 1,000 ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ  20 മുതൽ 27 വരെ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതിനു മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. 

ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 21ന് രാവിലെ കൽപറ്റയിൽ മന്ത്രി ശൈലജ നിർവഹിക്കും. കഴിഞ്ഞ 3 വർഷം സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം മിഷനുകളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ പരിപാടികളിൽ വിലയിരുത്തപ്പെടും.  എല്ലാ നിയോജക മണ്ഡലങ്ങളിലും 3 ദിവസത്തെ പരിപാടികളാണു നടത്തുക.

ജില്ലാതലത്തിൽ വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന ഒരാഴ്ചത്തെ പ്രദർശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകൾ, സാംസ്‌ക്കാരിക പരിപാടി എന്നിവയുമുണ്ടാകും. വിവിധ വകുപ്പുകളുടെയും  തദ്ദേശസ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ നിർമിച്ച 1,000 വീടുകളുടെ താക്കോൽ കൈമാറും. ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama